എഡിറ്റര്‍
എഡിറ്റര്‍
ദേശീയ ഗാനത്തെ ആദരിക്കാന്‍ മറന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഓര്‍മ്മിപ്പിച്ച് ഭാര്യ മെലാനിയ; വീഡിയോ വൈറല്‍
എഡിറ്റര്‍
Tuesday 18th April 2017 8:54pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ജെ. ട്രംപ് അധികാരത്തിലേറിയതു മുതല്‍ അദ്ദേഹത്തിന് സംഭവിച്ച അബദ്ധങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ദേശീയ ഗാനാലാപനത്തിനിടെ സംഭവിച്ച രസകരമായ കാര്യം.

വലതു കൈ നെഞ്ചില്‍ വെച്ചാണ് അമേരിക്കയില്‍ ദേശീയഗാനത്തിനിടെ ആദരിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം ദേശീയഗാനത്തിനിടെ രാജ്യത്തിന്റെ പ്രഥമ പൗരനായ ട്രംപ് ഇക്കാര്യം മറന്ന് പോയി. എന്നാല്‍ ഉത്തമ ഭാര്യയായ മെലാനിയ ട്രംപിനെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചു.


Don’t Miss: ഇരകളുടെ തലയറുക്കുന്നതിന് ഐ.എസ് ഭീകരരെ സഹായിക്കുന്നത് ആറു വയസുള്ള കുട്ടി; വീഡിയോ പുറത്ത്


വൈറ്റ് ഹൗസിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടെയാണ് സംഭവമുണ്ടായത്. മറ്റെല്ലാവരും ദേശീയഗാനാലപനത്തിനിടെ നെഞ്ചില്‍ കൈ വെച്ചപ്പോള്‍ ട്രംപ് അക്കാര്യം മറന്നു. ഇത് മനസിലാക്കിയ മെലാനിയ ട്രംപിന് ഒരു തട്ട് കൊടുത്തു. ഉടന്‍ ട്രംപ് വലത് കൈ നെഞ്ചോട് ചേര്‍ത്ത് വെച്ചു.

ദേശീയഗാനത്തെ ആദരിക്കാന്‍ മറന്ന ട്രംപിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്‌ലോവാക്യക്കാരായ മെലാനിയയും മകന്‍ ബാരണും അമേരിക്കന്‍ ദേശീയഗാനത്തെ ആദരിച്ചപ്പോള്‍ അമേരിക്കക്കാരനായ പ്രസിഡന്റ് ട്രംപ് അക്കാര്യം മറന്നുവെന്നാണ് നവമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. ട്രംപിനെ രാജ്യസ്‌നേഹം ഓര്‍മ്മിപ്പിക്കാന്‍ സ്‌ലോവാക്യക്കാരി വേണ്ടിവന്നുവെന്നും ചിലര്‍ പറയുന്നു.

മുന്‍പ്രസിഡന്റ് ഒബാമ ദേശീയഗാനാലാപനത്തിനിടെ ആദരിക്കാന്‍ മറന്നപ്പോള്‍ രൂക്ഷമായി വിമര്‍ശിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഇത് കണ്ടിട്ട് പ്രതികരിക്കുന്നില്ലേയെന്നും ചിലര്‍ ചോദിക്കുന്നു. ഈ സംഭവം നടക്കുമ്പോള്‍ ഒബാമ പ്രസിഡന്റായിരുന്നില്ല.

വീഡിയോ കാണാം:

Advertisement