ന്യൂദല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കാതെ തടഞ്ഞുവെക്കുന്ന തമിഴ്‌നാട് ഗവര്‍ണറുടെ തീരുമാനത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു.
ന്യൂദല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കാതെ തടഞ്ഞുവെക്കുന്ന തമിഴ്‌നാട് ഗവര്‍ണറുടെ തീരുമാനത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു.
ബില്ലിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ എന്തുകൊണ്ടാണ് മൂന്ന് വര്‍ഷമെടുത്തതെന്ന വിഷയത്തില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. അനിഷ്ടത്തിന്റെ പേരില്‍ ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നതായി തോന്നുന്നുവെന്ന് പറഞ്ഞു. നാളെ വാദം കേള്‍ക്കുന്നതാണെന്നും താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഒരു നിയമസഭ അംഗീകരിച്ച ബില്ല് തിരിച്ചയക്കുന്നതിനുള്ള കാരണങ്ങള്‍ ഗവര്‍ണര്‍ വ്യക്തമാക്കേണ്ടതല്ലേയെന്നും നിയമസഭ രണ്ടാമതും പാസാക്കിയ ബില്ല് ഗവര്‍ണര്‍ക്ക് രാഷ്ട്രപതിക്ക് അയക്കാന്‍ കഴിയുമോയെന്നും സുപ്രീം കോടതി ചോദിച്ചു.
ഗവര്‍ണര്‍ക്ക് എല്ലാതരം ബില്ലുകളും രാഷ്ട്രപതിക്ക് അയക്കാന്‍ സാധിക്കുമോയെന്നും ബില്ലിന്റെ കാര്യചത്തില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകുമോയെന്നും, പ്രസിഡന്റില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണോയെന്നും സുപ്രീം കോടതി ചോദിച്ചു.
നിയമസഭ അംഗീകരിച്ച ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം 2023ലാണ് സുപ്രീം കോടതിയില്‍ എത്തിയത്.
നിയമസഭ അംഗീകരിച്ച 10 ബില്ലുകള്‍ ഗവര്‍ണര്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് റഫര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
Content Highlight: Why it took three years to find the problem with the bill; Supreme Court against Tamil Nadu Governor