കുടിയേറ്റക്കാരെ പുറത്താക്കുന്നതിൽ എന്തിനാണ് അമേരിക്ക ഇത്രയും ക്രൂരമാകുന്നത്?
വലിയ ചെലവേറിയതെങ്കിലും പ്രാഥമിക സൗകര്യങ്ങളൊന്നും തന്നെയില്ലാത്ത സൈനിക വിമാനങ്ങളിൽ കൈകാലുകളിൽ വിലങ്ങണിയിച്ച് യാതൊരുവിധ മാനുഷിക പരിഗണനയും നൽകാതെയാണ് കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന അമേരിക്കൻ നയങ്ങളിലേക്കാണ് ലോകരാജ്യങ്ങളുടെ ശ്രദ്ധ. അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കാൻ സഹകരിക്കാം എന്ന് ഇന്ത്യ പ്രസ്താവിച്ചിട്ടും ഇന്ത്യക്കാരെ ഇങ്ങനെ മിലിറ്ററി പ്ലൈനിൽ തിരിച്ചയക്കുക ആണ് അമേരിക്ക ചെയ്തത്. ഇന്ത്യക്കാരിൽ ഒന്നടങ്കം ചോദ്യമുയർത്തുകയാണ് അമേരിക്കയുടെ മനുഷ്യത്വ രഹിതമായ പ്രവർത്തി. കോടിക്കണക്കിന് രൂപയുടെ ചെലവുണ്ടായിട്ടും എന്തിന് അമേരിക്ക സൈനിക വിമാനങ്ങളിൽ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു ?
Content Highlight: Why is America so brutal in deporting immigrants?
