കുട്ടികള്‍ക്കിടയില്‍ താരമായി 'ആയുര്‍വേദ ഐസ്‌ക്രീം'
Food On Roads
കുട്ടികള്‍ക്കിടയില്‍ താരമായി 'ആയുര്‍വേദ ഐസ്‌ക്രീം'
ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2019, 2:39 pm

മരുന്ന്,സോപ്പ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ കടന്നുചെല്ലാത്ത മേഖലകള്‍ വിരളം. ഇപ്പോള്‍ പുതിയൊരു ആയുര്‍വേദ ഉല്‍പ്പന്നം ട്രെന്റായി മാറുന്നതാണ് റിപ്പോര്‍ട്ട്. ഐസ്‌ക്രീം. ആയുര്‍വേദ ഐസ്‌ക്രീമാണ് കുട്ടികള്‍ക്കിടയില്‍ താരമായി മാറിക്കൊണ്ടിരിക്കുന്നത്.

 

നമ്മുടെ രാജ്യത്തല്ല ന്യൂയോര്‍ക്കിലാണെന്ന് മാത്രം. അവിടുത്തെ ഇന്ത്യന്‍ റസ്‌റ്റോന്റ് ‘പോണ്ടിച്ചേരി ഇന്‍ എന്‍വൈസി’ യിലാണ് ഈ രുചികരമായ ഐറ്റം ലഭിക്കുന്നത്.പ്രകൃതിദത്ത ഐസ്‌ക്രീം തന്നെ.

മഞ്ഞളും എള്ളും മത്തന്‍ വിത്തും മുരിങ്ങയും ചെമ്പരത്തിയും അടക്കം ഇതിന്റെ ചേരുവകളാണ്. വ്യത്യസ്ത ഫ്‌ളേവറുകള്‍ തെരഞ്ഞെടുത്ത് മിക്‌സ് ചെയ്യുകയോ ഒരു ഫ്‌ളേവറില്‍ തന്നെയോ കഴിക്കാം. ഐസ്‌ക്രീം സ്‌കൂപ്പും പ്രകൃതിദത്തമായ സാധനങ്ങളുപയോഗിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത്.