സൈറ വസീം വിശ്വാസം പിന്തുടരാന്‍ അഭിനയം നിര്‍ത്തിയപ്പോള്‍ ചര്‍ച്ചയാക്കിയവര്‍ മതവിശ്വാസം കാരണം അനഘ ഭോസാലെ അഭിനയം നിര്‍ത്തിയപ്പോള്‍ എന്തുകൊണ്ട് മിണ്ടിയില്ല: അശോക് സ്വയ്ന്‍
national news
സൈറ വസീം വിശ്വാസം പിന്തുടരാന്‍ അഭിനയം നിര്‍ത്തിയപ്പോള്‍ ചര്‍ച്ചയാക്കിയവര്‍ മതവിശ്വാസം കാരണം അനഘ ഭോസാലെ അഭിനയം നിര്‍ത്തിയപ്പോള്‍ എന്തുകൊണ്ട് മിണ്ടിയില്ല: അശോക് സ്വയ്ന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th March 2022, 2:03 pm

മുംബൈ: സൈറ വസീം തന്റെ വിശ്വാസം പിന്തുടരാന്‍ അഭിനയം നിര്‍ത്തിയപ്പോള്‍ ചര്‍ച്ചയാക്കിയവര്‍ എന്തുകൊണ്ടാണ് മതവിശ്വാസം കാരണം അനഘ ഭോസാലെ അഭിനയം നിര്‍ത്തിയത് ചര്‍ച്ചയാക്കാത്തതെന്ന് അക്കാദമിക് പ്രൊഫസറും എഴുത്തികാരനുമായ അശോക് സ്വയ്ന്‍.

കഴിഞ്ഞ ദിവസമാണ് നടി അനഘ ഭോസാലെ അഭിനയം നിര്‍ത്തുന്നതായി അറിയിച്ചത്.
തന്റെ ‘മത വിശ്വാസങ്ങളും ആത്മീയ പാതയും’ പിന്തുടരുന്നതിനായി ‘ഔദ്യോഗികമായി സിനിമ-ടെലിവിഷന്‍ വ്യവസായം ഉപേക്ഷിക്കുന്നു’ എന്നാണ് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് സ്വയ്ന്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.

സൈറ വസീം തന്റെ വിശ്വാസം പിന്തുടരാന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഇത് ഇന്ത്യയില്‍ വലിയ ചര്‍ച്ചയായതെന്നും എന്നാല്‍ മതവിശ്വാസം കാരണം അനഘ ഭോസാലെ അഭിനയം നിര്‍ത്തുമ്പോള്‍ ആരും ചോദ്യം ചെയ്യുന്നില്ലല്ലോ എന്നും അശോക് സ്വയ്ന്‍ ചോദിച്ചു.

അഞ്ച് വര്‍ഷം ബോളിവുഡില്‍ നിറഞ്ഞുനിന്നതിന് ശേഷമാണ് സൈറ അഭിനയം നിര്‍ത്തിയത്. 2019 ലാണ് മതവിശ്വാസം പിന്തുടരാന്‍ അഭിനയം നിര്‍ത്തുന്നതായി സൈറ വസീം പറഞ്ഞത്. അന്ന് ഇവരെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

 

Content Highlights: When actor Zaira Wasim stopped acting to follow her faith, those who discussed it did not say when Anagha Bhosale stopped acting due to religion: Ashok Swain