കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി ഉയര്‍ന്നുവന്ന അഭിനേതാവാണ് അനശ്വര രാജന്‍. 2017ല്‍ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി കടന്നുവന്ന നടി പിന്നീട് മലയാളത്തിലെ മികച്ച നടിമാരിലൊരാളായി മാറി.
കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി ഉയര്‍ന്നുവന്ന അഭിനേതാവാണ് അനശ്വര രാജന്‍. 2017ല്‍ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി കടന്നുവന്ന നടി പിന്നീട് മലയാളത്തിലെ മികച്ച നടിമാരിലൊരാളായി മാറി.
അനശ്വര അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ മികച്ച വിജയമായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഗുരുവായൂര്‍ അമ്പലനടയില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അനശ്വര അരങ്ങേറ്റം നടത്തി. ഇപ്പോള്‍ സിനിമയുടെ അണിയറപ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര. പുതുതായി പഠിക്കുന്ന ഓരോ കാര്യങ്ങളും ആസ്വദിക്കുന്നുവെന്ന് അനശ്വര പറയുന്നു.

‘ഒരു കാര്യം പുതിയതായി പഠിക്കുക, പരീക്ഷിക്കുക എന്നതൊക്കെ ആസ്വദിക്കുന്നുണ്ട്. ഒരു പുതിയ കാര്യം ഒരാള്‍ ചെയ്യുന്നത് കാണുമ്പോള്‍ തന്നെ നമുക്ക് അതില്‍ നിന്നൊക്കെ ഒരുപാട് പഠിക്കാനുണ്ടെന്ന് മനസിലാകും.
കോമഡി, ഫിക്ഷന്‍ തുടങ്ങിയവയിലൊക്കെ നല്ല കുറേ പുതുമകള്‍ പരീക്ഷിക്കപ്പെടുന്നുണ്ട്. ഒന്നാമത് ഇന്നത്തെ ആളുകള്‍ പലതരം കാഴ്ചകളോടും കലകളോടുമൊക്കെ ഇഷ്ടം കൂടുതലുള്ള ആളുകളാണ്,’ അനശ്വര പറയുന്നു.
അതുകൊണ്ട് തന്നെ അതിനേക്കാളും പുതുമ കൊണ്ടുവരുന്നത് വെല്ലുവിളിയാണെന്നും പലരും പുതുമ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒരു അഭിനേതാവെന്ന നിലയില്‍ അതൊക്കെ ഇറങ്ങുന്നത് കാണാന്‍ സാധിക്കുന്നത് തനിക്ക് സംതൃപ്തി നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയിലെ മറ്റ് വശങ്ങളെപ്പറ്റിയും അനശ്വര സംസാരിച്ചു.
‘സത്യം പറഞ്ഞാല്‍ എല്ലാ വശവും അതിശയിപ്പിക്കാറുണ്ട്. ക്യാമറയൊക്കെ കാണുമ്പോള്‍ ‘വൗ ഇവരിതൊക്കെ എങ്ങനെ ചെയ്യുന്നു’ എന്ന് തോന്നും. സിനിമയെ പറ്റി നന്നായി പഠിക്കാവുന്നത് സെറ്റിലാണ്. അങ്ങനെ ഏതെങ്കിലുമൊരു കാലത്ത് എന്തെങ്കിലും ചെയ്ത് നോക്കണം എന്ന് തോന്നിയാല്‍ അപ്പോള്‍ നോക്കാം,’ അനശ്വര പറയുന്നു.
Content Highlight: When they do certain things, I feel ‘wow’ says Anaswara Rajan