എഡിറ്റര്‍
എഡിറ്റര്‍
തങ്ങളാണ് വലിയവര്‍ എന്നു പറയുന്ന ഹിന്ദുക്കളുടെ ഹൃദയവും വിശാലമായിരിക്കണം: തെറ്റുതിരുത്താനുള്ള മനസുണ്ടായിരിക്കണം: കമല്‍ഹാസന്‍
എഡിറ്റര്‍
Thursday 16th November 2017 12:46pm


ന്യൂദല്‍ഹി: ഹിന്ദുക്കളാണ് ഇന്ത്യയില്‍ ഭൂരിപക്ഷമെന്നും അവര്‍ മറ്റുള്ളവരെ ഉള്‍ക്കൊള്ളണമെന്നും നടന്‍ കമല്‍ ഹാസന്‍. തമിഴ് മാഗസിനായ ആനന്ദ വികടനില്‍ എഴുതിയ ലേഖനത്തിലാണ് രാജ്യത്തെ ഹിന്ദുക്കള്‍ മറ്റുള്ളവരെക്കൂടി ഉള്‍ക്കൊള്ളണമെന്നും കമല്‍ പറഞ്ഞത്.


Also Read: കൊല്‍ക്കത്തയില്‍ നിന്ന് ഒമ്പത് ലക്ഷത്തിന്റെ കള്ളനോട്ട് പിടിച്ചെടുത്തു


‘ഹിന്ദുക്കളാണ് രാജ്യത്ത് ഭൂരിപക്ഷമായിട്ടുള്ളത് അതുകൊണ്ട് അവര്‍ മറ്റുള്ളവരെ കൂടി ഉള്‍ക്കൊള്ളണം. അവര്‍ തെറ്റുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് തിരുത്തണം’ കമല്‍ കൂട്ടിച്ചേര്‍ത്തു.

മൂത്ത ജേഷ്ഠ സോഹദരങ്ങളുടെ കടമയാണ് ഹിന്ദുക്കള്‍ക്ക് നിര്‍വഹിക്കാനുള്ളത്. അവര്‍ക്ക് വിശാല ഹൃദയമാണ് വേണ്ടത്. അവര്‍ മറ്റുള്ളവരെ അംഗീകരിക്കണം. ശിക്ഷിക്കാനുള്ള അവകാശം കോടതികള്‍ക്ക് നല്‍കണം. തന്നെയും കോടതിയിലേക്ക് വലിച്ചിഴക്കുന്നതില്‍ പ്രശ്‌നമില്ല. കാരണം താന്‍ ജനങ്ങളിലേക്കുള്ള യാത്രയിലാണ്.’ ജനങ്ങള്‍ എല്ലാവരും നികുതി നല്‍കുന്നതില്‍ വീഴ്ച വരുത്തരുതെന്നും കമല്‍ ലേഖനത്തിലൂടെ പറയുന്നു.

നേരത്തെ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന കമലിന്റെ അഭിപ്രായത്തിനെതിരെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

പരാമര്‍ശത്തിന്റെ പേരില്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തന്നെ കോടതിയിലേക്ക് വലിച്ചിഴക്കുന്തില്‍ പ്രശ്‌നമില്ലെന്ന മറുപടിയും താരം നല്‍കിയിരിക്കുകയാണ്.


Dont Miss: അത് ഫാന്‍സിന്റെ വെറും തള്ള്; നന്തി പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യ മലയാളി ലാലേട്ടനല്ല


കഴിഞ്ഞദിവസം കമല്‍ തന്റെ പുതിയ പാര്‍ട്ടിയുട പേര് പ്രഖ്യാപിച്ചിരുന്നു. ‘ആള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് പാര്‍ട്ടി’യെന്ന പേരിലാണ് താരത്തിന്റെ രാഷ്ട്രീയ രംഗപ്രവേശം.

Advertisement