[]ന്യൂദല്‍ഹി: കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ചതുപോലെ തന്നെ നോക്കിയ ആഷ 501 ല്‍ വാട്ട്‌സ്ആപ്പ് സൗകര്യവും എത്തിയിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് ഇനി മുതല്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഈ സേവനം തികച്ചും സൗജന്യമാണ്.
വാട്ട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് എടുത്തതിന് ശേഷം നോക്കിയ ആശ 501 ല്‍ ലോഗ് ഇന്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ ഫോണ്‍ സ്വയം തന്നെ ഇതേ സര്‍വീസ് ഉപയോഗിക്കുന്ന ആളുകളുടെ പേരുകള്‍ നിങ്ങളിലേക്ക് എത്തിക്കും.
ഒരു തവണ ലോഗ് ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ചാറ്റ് ചെയ്യാന്‍ താത്പര്യമുള്ള ആളുകളെ നിങ്ങളിലേക്ക് എത്തിക്കുന്നു. ഒരു മെസ്സേജ് ടൈപ്പ് ചെയ്ത് നിങ്ങള്‍ക്ക് അവരിലേക്കെത്താനുള്ള വഴിയും തെളിയും.
നോക്കിയ ആശ 510 ലാണ് ഇപ്പോള്‍ വാട്ട്‌സ് ആപ് സൗകര്യം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. നോക്കിയ ആശ 500 ലും 502 ലും 503 ലും വാട്ട്‌സ് ആപ്പ് ഇനി പ്രീ ഇന്‍സ്റ്റാള്‍ ചെയ്യും.
