ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; റെയ്ഞ്ച് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th May 2020, 11:27 pm
തിരുവനന്തപുരം: ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സംസാരിച്ച ഉദ്യോഗസ്ഥനെതിരെ നടപടി. റെയ്ഞ്ച് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
നെയ്യാര്‍ റെയ്ഞ്ച് ഓഫീസറായ ജെ സുരേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.
സംസ്ഥാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലായിരിക്കുമ്പോഴാണ് നടപടി.

