കോഴിക്കോട്: കത്വയില്‍ മുസ്‌ലിം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താല്‍ എന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത ഹര്‍ത്താലാണിതെന്നും ജനങ്ങള്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ്
വാട്‌സ്അപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമുള്ള പ്രചരണം.
പ്രചരണം ശക്തമായതോടെ മാധ്യമസ്ഥാപനങ്ങളിലേക്കും വിവിധ സംഘടനാ ഓഫിസുകളിലേക്കും വിവരം അന്വേഷിച്ച് നിരവധി ഫോണ്‍കോളുകളാണെത്തിയത്. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഉണ്ടായി.
എന്നാല്‍, ഒരു സംഘടനയും തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ല. ചില പ്രാദേശിക സംഘടനളും സൗഹൃദകൂട്ടായ്മകളും ഹര്‍ത്താല്‍ സംബന്ധിച്ച പ്രചാരണം നടത്തുന്നുണ്ട്. ചിലയിടങ്ങളില്‍ ഇത് സംബന്ധിച്ച പോസ്റ്ററുകള്‍ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ ഔദ്യോഗികമായി നാളെ ഹര്‍ത്താലുകളൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
അതേസമയം, വ്യാജപ്രചാരണത്തെ പിന്തുടര്‍ന്ന് യു.ഡി.എഫ് ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നു എന്ന പ്രചാരണവും സോഷ്യല്‍ മീഡിയ കൈയടക്കിയിരുന്നു. പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ പേരിലായിരുന്നു വ്യാജപ്രചാരണം.
Read Also: പാലക്കാട് ക്ലിനിക്കിലെ ശുചിമുറിയില്‍ രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞ് ഫ്‌ളഷ് ചെയ്യപ്പെട്ട നിലയില്‍
“നാളെ നടക്കുന്ന ഹര്‍ത്താലിന് യു.ഡി.എഫ് പിന്തുണ. ഇന്ന് വൈകുന്നേരം ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് പിന്തുണ പ്രഖ്യാപിച്ചത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.” – എന്നാണ് വാട്‌സ്അപ്പില്‍ പ്രചരിച്ച വ്യാജവാര്‍ത്ത.
ന്യൂസ് പോര്‍ട്ടലുകളുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കിയും മുന്‍പ് നടന്ന ഹര്‍ത്താലുകളുടെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ചും പ്രചാരണം നടക്കുന്നുണ്ട്.

വാട്സ്അപ്പില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്ത.
