വാട്‌സാപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; സെര്‍വര്‍ തകരാറെന്ന് നിഗമനം
Tech News
വാട്‌സാപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; സെര്‍വര്‍ തകരാറെന്ന് നിഗമനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th March 2021, 11:50 pm

ഇന്ത്യയുള്‍പ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ തകരാറിലായി.

വാട്‌സാപ്പ്, ഫേസ്ബുക്ക് മെസെഞ്ചര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളാണ് തടസപ്പെട്ടത്.സെര്‍വര്‍ തകരാറാണെന്നാണ് നിഗമനം.

എന്നാല്‍ ഇക്കാര്യത്തില്‍ വാട്‌സാപ്പോ ഇന്‍സ്റ്റഗ്രാമോ ഫേസ്ബുക്കോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ അയക്കാന്‍ കഴിഞ്ഞിരുന്നില്ല.

പല ഉപഭോക്താക്കളുടെയും ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് ഫീഡ് പുതുക്കാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെയും സമാനമായ രീതിയില്‍ വാട്‌സാപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: WhatsApp, Facebook and Instagram stop work; Server is down