ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയുടെ ഇന്ത്യന്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 15 അംഗ സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിക്കാത്ത താരമായിരുന്നു ശ്രേയസ് അയ്യര്‍.
ഒരുപക്ഷേ ന്യൂസിലാന്‍ഡിനെതിരെ ബി.സി.സി.ഐയുടെ ഫിസിക്കല്‍ ക്ലിയറന്‍സ് ലഭിച്ചില്ലെങ്കില്‍ അയ്യര്‍ക്ക് പകരം ആരാകും ഇന്ത്യന്‍ സ്‌ക്വാഡില്‍ എത്തുന്നത് എന്ന് ചോദ്യമാണ് ആരാധകരുടെയും ക്രിക്കറ്റ് നിരീക്ഷകരുടെയും മനസില്‍ ഉള്ളത്.
അയ്യര്‍ക്ക് പകരം ഇന്ത്യന്‍ ടീമില്‍ എത്താനുള്ള മത്സരത്തില്‍ നിരവധി താരങ്ങളാണ് മുന്നിലുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച ട്രാക്ക് റെക്കോഡുകള്‍ ഉള്ള ഋതുരാജ് ഗെയ്ക്വാദും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഗേവ്ദത്ത് പടിക്കലുമൊക്കെയാണ് ലിസ്റ്റില്‍ മുന്‍നിരയിലുള്ളത്. വിജയ് ഹസാരെ ട്രോഫിയിലെ പുതിയ സീസണില്‍ നാല് സെഞ്ച്വറികളാണ് ദേവ്ദത്ത് നിലവില്‍ നേടിയത്. തിലക് വര്‍മയ്ക്കും ഏകദിനത്തില്‍ സാധ്യതയുണ്ട്.
നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറി ഉള്‍പ്പെടെ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഋതുരാജ് സെലക്ഷന്‍ കമ്മറ്റിയുടെ റഡാറില്‍ ഉണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച ആവറേജും റണ്‍സും മാത്രം നോക്കിയാല്‍ താരത്തിന്റെ റേഞ്ച് മനസിലാകും.
എന്നാല്‍ ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു സെലക്ഷന്‍ പ്ലാനിങ്ങില്‍ ഉണ്ടായേക്കില്ല. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വേണ്ടി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജുവാണ്. എന്നാല്‍ ടി-20 സ്‌ക്വാഡിലുള്ളതിനാല്‍ സഞ്ജുവിന് സാധ്യതകള്‍ മങ്ങും.
എന്നിരുന്നാലും വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ സെഞ്ച്വറി നേടി തുടങ്ങിയ സഞ്ജു ഏകദിനത്തിലും അര്‍ഹനാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വരും മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ തിരിച്ചെത്താനുള്ള സാധ്യതങ്ങളും സഞ്ജുവിനുണ്ട്.ദേവദത്ത് പടിക്കല്‍. Photo: Johns/x.com
എന്നാല്‍ ശ്രേയസ് അയ്യര്‍ക്ക് ഫിറ്റ്‌നസ് ലഭിച്ചില്ലെങ്കില്‍ മാത്രമാണ് ഏകദിന സ്‌ക്വാഡില്‍ എത്തിപ്പെടാനുള്ള താരങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്ക്കൂ. പക്ഷെ അയ്യര്‍ ഫിറ്റ്‌നസ് ക്ലിയര്‍ ചെയ്യുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്.
Content Highlight: What if Shreyas Iyer doesn’t get fitness clearance for the ODI series against New Zealand?