ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ബി.ജെ,പിയുടെ രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ സ്‌റ്റേ
ന്യൂസ് ഡെസ്‌ക്
4 days ago
Thursday 6th December 2018 5:27pm

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ ബി.ജെ.പി. നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. സിംഗിള്‍ ബെഞ്ചാണ് അനുമതി നിഷേധിച്ചത്. അടുത്ത ഹിയറിങ് ജനുവരി 9ന് നടക്കും.

രഥയാത്രക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് മമതാ സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി അനുമതി നിഷേധിച്ചാലും രഥയാത്ര സംഘടിപ്പിക്കുമെന്ന് ഹിയറിങിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗോഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ALSO READ: ചൈനീസ് ടെലികോം ഭീമന്‍ ഹുവായ് സി.എഫ്.ഒ. കാനഡയില്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം യാത്ര നടത്താനായിരുന്നു ബി.ജെ.പി.യുടെ പദ്ധതി. സംസ്ഥാനത്തെ 42 നിയോജക മണ്ഡലങ്ങളേയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു യാത്ര.

കൂടാതെ ജനുവരി മാസത്തില്‍ കൊല്‍ക്കത്തയില്‍ മഹാറാലി സംഘടിപ്പിക്കുവാന്‍ ബി.ജെ.പി പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി. നേതൃത്വം അറിയിച്ചിരുന്നു.

‘തൃണമൂല്‍ ഭരണത്തില്‍ വലഞ്ഞിരിക്കുകയാണ് ജനങ്ങള്‍. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് നല്ല വിശ്വാസമുണ്ട്. ബംഗാളില്‍ പരമാവധി സീറ്റില്‍ വിജയിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം’ -മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.ടി.ഐയോട് പറഞ്ഞു.

നിലവില്‍ അസനോള്‍, ഡാര്‍ജിലിംഗ് എന്നീ രണ്ട് ലോക്‌സഭാ സീറ്റുകളാണ് ബംഗാളില്‍ ബി.ജെ.പിക്കുള്ളത്.

Advertisement