എഡിറ്റര്‍
എഡിറ്റര്‍
‘നുമ്മ പണ്ടേ ചങ്ക്‌സ് ആണ് ബ്രോസ്’; ധോണിയും വിരാടും വരുമുമ്പേ കുഞ്ഞുടിപ്പിട്ട കാലം കട്ട ചങ്ക്‌സ് ആയ സാക്ഷിയും അനുഷ്‌കയും
എഡിറ്റര്‍
Friday 24th November 2017 9:35pm

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും മുന്‍ നായകന്‍ എം.എസ് ധോണിയും സോഷ്യല്‍ മീഡിയയിലും മറ്റുമായി നേടിയെടുത്ത അത്ര തന്നെ ആരാധകര്‍ ഇരുവരുടേയും പ്രിയതമമാര്‍ക്കുമുണ്ട്. കളിക്കളത്തിന് അകത്തും പുറത്തും കട്ട ചങ്ക്‌സ് ആയ വിരാടിന്റേയും ധോണിയുടേയും മനസു കവര്‍ന്ന സുന്ദരികളും കട്ട ചങ്ക്‌സാണ്. ചങ്ക്‌സ് എന്നു പറഞ്ഞാല്‍ അത് ഇന്നും ഇന്നലയും തുടങ്ങിയ ബന്ധമല്ല.

ധോനിയും കോലിയും ക്രീസില്‍ കണ്ടുമുട്ടുന്നതിന് മുന്‍പുതന്നെ തുടങ്ങിയതാണ് സാക്ഷിയുടെയും അനുഷ്‌ക്കയുടെയും സൗഹൃദം. അസമിലെ ഒരു ചെറിയ ടൗണിലായിരുന്നു സാക്ഷിയും അനുഷ്‌കയും ബാല്യം ചെലവിട്ടത്. ഇരുവരും പഠിച്ചതും ഒരേ സ്‌കൂളിലായിരുന്നു. അതിനെ കുറിച്ച് അനുഷ്‌ക പറയുന്നത് ഇങ്ങനെ…

‘ സാക്ഷിയും ഞാനും അസമിലെ ഒരു ചെറിയ ടൗണിലായിരുന്നു താമസിച്ചിരുന്നത്. അവള്‍ അവിടെയാണ് താമസിച്ചിരുന്നതെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി, ഞാനും അവിടെ തന്നെയായിരുന്നു .

അവള്‍ പഠിച്ച സ്‌കൂളിന്റെ പേര് പറഞ്ഞപ്പോള്‍ അതും ഞാന്‍ പഠിച്ച സ്‌കൂള്‍ തന്നെ. അപ്പോഴാണ് ആ പഴയ ചിത്രം എന്റെ കണ്ണില്‍പ്പെട്ടത്. അതില്‍ അവള്‍ മാലാഖയായും ഞാന്‍ എന്റെ ആരാധനാ കഥാപാത്രമായ മാധുരി ദീക്ഷിത്തിനെ പോലെ ഗാഗ്രചോളി അണിഞ്ഞിരുന്നു. സാക്ഷി ഭയങ്കര രസികയാണ്.’

ട്വിറ്ററില്‍ അനുഷ്‌കയുടെ ഫാന്‍ പേജിലൂടെയാണ് ഇരുവരുടെയും ബാല്യകാല ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഒരു ചിത്രത്തില്‍ അനുഷ്‌കയുടെ സഹോദരന്‍ കര്‍ണേഷുമുണ്ട്.

Advertisement