ന്യൂയോര്‍ക്ക്: ഫലസ്തീനികള്‍ സ്വന്തം മണ്ണുവിട്ട് എവിടേക്കും പോകില്ലെന്ന് ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ഐക്യരാഷ്ട്രസഭയിലെ മൂന്നാം ദിനവും തുടരുന്ന പൊതുസംവാദത്തിനിടെയാണ് ഫലസ്തീന്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മഹ്‌മൂദ് അബ്ബാസ്. വീഡിയോയിലൂടെയാണ് അദ്ദേഹം സംസാരിച്ചത്. ഇസ്രഈല്‍ നടപ്പാക്കുന്നത് മാനവരാശിക്ക് എതിരായ കുറ്റകൃത്യമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് മഹ്‌മൂദ് അബ്ബാസ് പ്രസംഗം ആരംഭിച്ചത്.
ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മഹ്‌മൂദ് അബ്ബാസ്. വീഡിയോയിലൂടെയാണ് അദ്ദേഹം സംസാരിച്ചത്.
ഫലസ്തീനില്‍ സമാധാനമുണ്ടാവാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും സമാധാന പദ്ധതിക്ക് സമ്മതമാണെന്നും മഹ്‌മൂദ് അബ്ബാസ് പറഞ്ഞു.
ഫലസ്തീനില്‍ സമാധാനം പുലരാന്‍ വേണ്ടി ട്രംപുമായും സൗദി അറേബ്യയുമായും ഫ്രാന്‍സുമായും ഐക്യരാഷ്ട്രസഭയുമായും മറ്റ് രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നു അദ്ദേഹം പറഞ്ഞു. ഇസ്രഈല്‍ ഗസയില്‍ വംശഹത്യ നടത്തുകയും ആക്രമണം രൂക്ഷമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് മഹ്‌മൂദ് അബ്ബാസിന്റെ പ്രതികരണം.
ഗസയിലും വെസ്റ്റ്ബാങ്കിലും ഇസ്രഈല് നടത്തുന്ന ആക്രമണത്തെ ഫലസ്തീന് പ്രസിഡന്റ് ശക്തമായ ഭാഷയില് വിമര്ശിച്ചതായി ഫസ്തീന് നാഷണല് ഇനിഷ്യേറ്റീവ് സെക്രട്ടറി ജനറല് മുസ്തഫ ബര്ഗൗട്ടി അറിയിച്ചു.
ഐക്യരാഷ്ട്രസഭയിലെ ഈ ആഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയം ഇസ്രഈലിന്റെ ഗസയിലെ ആക്രമണവും റഷ്യയുടെ ഉക്രൈന്‍ അധിനിവേശവുമായിരുന്നു. വ്യാഴാഴ്ച സൊമാലിയ, ഗാന, ഫിലിപ്പീന്‍സ്, കുവൈറ്റ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ നേതാക്കളും ഐക്യരാഷ്ടസഭയില്‍ സംസാരിച്ചു.
ഗസയിലെ ജനത കൂട്ടക്കുടിയിറക്കത്തിലാണ്. ഗസയുടെ നാലുകോണിലും ഇസ്രഈല്‍ സേനയുടെ ആക്രമണം രൂക്ഷമായതോടെ പലായനം ചെയ്യാന്‍ പോലും ഇടമില്ലാതെ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്ക് സമീപം കുടില്‍കെട്ടി താമസിക്കേണ്ട ഗതികേടിലാണ് ഫലസ്തീനികള്‍.
Content Highlight: ‘we will not leave our home land’; says Palestinian President at the United Nations