എഡിറ്റര്‍
എഡിറ്റര്‍
അടുത്ത രണ്ട് മത്സരങ്ങള്‍ ഇന്ത്യക്ക് കടുപ്പമേറിയതാകും: ക്ലാര്‍ക്ക്
എഡിറ്റര്‍
Saturday 9th March 2013 9:48am

ന്യൂദല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് മത്സരങ്ങളില്‍ എട്ട്  നിലയില്‍ പൊട്ടിയെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്കിന്റെ ആത്മവിശ്വാസം ഇതുവരെ ചോര്‍ന്ന് പോയിട്ടില്ല. 0-2 ന് മുന്നിട്ട് നില്‍ക്കുകയാണെങ്കിലും ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ഇന്ത്യക്ക് കടുപ്പമേറിയതായിരിക്കുമെന്നാണ് ക്ലാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

Ads By Google

‘പോരാടാതെ തോല്‍ക്കുന്നത് ഞങ്ങള്‍ക്ക് ശീലമില്ല. മത്സരം സമനിലയിലാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. ഒരു മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചാല്‍ വീണ്ടുമൊരു ജയം അപ്രാപ്യമാണെന്ന് കരുതുന്നവരല്ല ഞങ്ങള്‍.’ ക്ലാര്‍ക്ക് ആത്മവിശ്വാസത്തോടെ പറയുന്നു.

എന്നാല്‍ മികച്ച ഫോമിലായതിനാല്‍ മത്സരം എളുപ്പമാവുമെന്നും ക്ലാര്‍ക്ക് വിശ്വസിക്കുന്നില്ല. നേരത്തേ ചെന്നൈയിലും ഹൈദരാബാദിലും നടന്ന മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തരിപ്പണമാക്കിയിരുന്നു.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍  നിന്നും നിരവധി കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു. തെറ്റുകള്‍ തിരുത്താന്‍ ഇനിയും അവസരമുണ്ടെന്നാണ് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും തെറ്റുകള്‍ തിരുത്തിയ പുതിയ ടീമിനെയാവും ഇനിയുള്ള മത്സരത്തില്‍ കാണുകയെന്നും ക്ലാര്‍ക്ക് പറയുന്നു.

Advertisement