ന്യൂദല്‍ഹി: കേരള മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചയ്ക്ക് വിരാമം. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് പിന്നാലെ പുറത്തെത്തി നേതാക്കള്‍.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിവരുമായി ചേര്‍ന്നാണ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, സണ്ണി ജോസഫ്, ദീപാദാസ് മുന്‍ഷി തുടങ്ങിയ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ഖാര്‍ഗെയുടെ വസതിയിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്.
മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ലെന്നും അവസാന തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കുമെന്നും കേരളത്തിന്റെ എ.ഐ.സി.സി നേതാവ് ദീപാദാസ് മുന്‍ഷി അറിയിച്ചു.
ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്ത് തന്നെയായാലും അത് അനുസരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും കോണ്‍ഗ്രസിന്റെ സംസ്‌കാരത്തിനെതിരായ സംഭവവികാസങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയതെന്നും ദീപാദാസ് മുന്‍ഷി അറിയിച്ചു. മെയ് 23 വരെ സമയമുണ്ടെന്നും അതിനുള്ളില്‍ ഉടന്‍ തന്നെ ഹൈക്കമാന്‍ഡ് തീരുമാനമറിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ മൂന്ന് പേരുടെയും പേരിലുള്ള പ്രകടനങ്ങളും ഫ്‌ളെക്‌സ് യുദ്ധങ്ങളും അവസാനിപ്പിക്കണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് വെച്ചിരിക്കുന്ന എല്ലാ ഫ്‌ളെക്‌സകളും ഇന്നുതന്നെ നീക്കണമെന്നും പ്രകനങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും അത് പഴങ്കഥയായി കണ്ട് പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ.സി വേണുഗോപാലും പ്രതികരിച്ചു. ജനങ്ങള്‍ക്കിടയില്‍ മോശമായ ചിത്രമുണ്ടായിട്ടുണ്ടെന്നുള്ള തിരിച്ചറിവ് നേതാക്കള്‍ക്ക് വേണമെന്നും ഇനിമുതല്‍ എല്ലാ തരത്തിലുള്ള പ്രകടനങ്ങളും അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
Content Highlight: We still have to wait to know who will be the chief; Leaders want to end the war of the Flaccus
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.