'വനിതാ മതിലിനോട് യോജിപ്പില്ല': ഇ.കെ. സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍
kERALA NEWS
'വനിതാ മതിലിനോട് യോജിപ്പില്ല': ഇ.കെ. സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍
ന്യൂസ് ഡെസ്‌ക്
Friday, 14th December 2018, 8:26 pm

കോഴിക്കോട്: സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന വനിതാ മതിലിനോട് യോജിപ്പില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എപ്പോഴും ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരെ ചിന്തിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നതെന്നും നവോത്ഥാന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചതായി താൻ കരുതുന്നില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

Also Read ശബരിമലയിലെ സ്ത്രീപ്രവേശനം ഉറപ്പാക്കാൻ സ്ത്രീകളുടെ “വില്ലുവണ്ടി യാത്ര”

നവോഥാന മൂല്യങ്ങൾ പരിരക്ഷിക്കാൻ വേണ്ടി സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ വിവാദമായ പശ്ചാത്തലത്തിലാണ് സമസ്ത ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തന്റെ നിലപാട് തന്റെ നിലപാട് തുറന്ന് പറയുന്നത്. മതവിശ്വാസങ്ങള്‍ പണ്ടുണ്ടായിരുന്ന പോലെ തന്നെ നിലനിൽക്കേണ്ടതുണ്ട് .

Also Read കിത്താബ് വിവാദം അവസാനിപ്പിക്കാന്‍ ധാരണ; സുഡാപ്പികളും സംഘികളും കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വരണ്ടെന്ന് റഫീഖ് മംഗലശ്ശേരി

വിശ്വാസികൾക്ക് ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും പ്രധാനം തന്നെയാണ്. അത് അവരുടെ അവകാശമാണ്. അത് പിന്തുടരാനുള്ള ബാധ്യതയും അവർക്കുണ്ട്. അദ്ദേഹം പറഞ്ഞു.