കോഴിക്കോട്: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷക്കെതിരായ അധിക്ഷേപത്തില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയ. പി.ടി. ഉഷയെ വ്യക്തിപരവും ശാരീരികവുമായി അധിക്ഷേച്ചതിനെ വിമര്‍ശിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

കോഴിക്കോട്: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷക്കെതിരായ അധിക്ഷേപത്തില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയ. പി.ടി. ഉഷയെ വ്യക്തിപരവും ശാരീരികവുമായി അധിക്ഷേച്ചതിനെ വിമര്‍ശിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയായിരുന്നു പി.ടി. ഉഷയുടെ മകന്‍ വിഘ്നേഷ് ഉജ്വല്‍ വിവാഹിതനായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. ഒളിബിക് താരവും ബോക്‌സറുമായ മേരി കോം പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കെപ്പെട്ടിരുന്നു. സാരിയുടുത്ത് വിവാഹത്തിനെത്തിയ മേരി കോമിന്റെ വീഡിയോകളാണ് കൂടുതലായും ശ്രദ്ധിക്കപ്പെട്ടത്.
എന്നാല്‍ പി.ടി. ഉഷക്കെതിരെ സൈബര്‍ ഇടങ്ങളില്‍ വലിയ അധിക്ഷേപമാണ് ഉയര്‍ന്നത്. ആണും പെണ്ണും കെട്ട കോലം, അബു സലീം സാരിയുടുത്ത് വന്ന പോലെ, സാരിയും തൊലിപ്പുറവും ഒരേ നിറം തുടങ്ങിയ കമന്റുകളാലാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ പി.ടി ഉഷയെ അധിക്ഷേപിച്ചത്.
ഇത്തരത്തില്‍ അധിക്ഷേപിക്കുന്നവര്‍ക്ക് യഥാര്‍ഥ്യത്തില്‍ പി.ടി. ഉഷ ആരാണെന്ന് അറിയാമോ എന്നാണ് മറുവിഭാഗം ചോദിക്കുന്നത്. രാഷ്ട്രീയം എന്തുമായിക്കോട്ടെ, എന്നാല്‍ ബോഡി ഷെമിങ് ചെയ്യേണ്ടതില്ല. പക്ഷെ രാഷ്ട്രീയം പറയേണ്ടതുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയം വേറെ, സ്‌പോര്‍ട്‌സ് വേറെ എന്നും ചിലര്‍ പറയുന്നു.
രാഷ്ട്രീയം മനസില്‍ വെച്ചുകൊണ്ടാണ് പി.ടി ഉഷയെ ചിലര്‍ ബോഡി ഷെമിങ് ചെയ്യുന്നതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി. ഒരുപക്ഷെ ഉഷ അവരുടെ ഏറ്റവും സന്തോഷകരമായ സന്ദര്‍ഭത്തിലിരിക്കുമ്പോഴാണ് ഇത്തരത്തില്‍ അധിക്ഷേപം നേരിടേണ്ടി വരുന്നതെന്നും ചിലര്‍ പ്രതികരിച്ചു.

രാജ്യം പത്മശ്രീയും അര്‍ജുന അവാര്‍ഡും നല്‍കി ആദരിച്ച ഇന്ത്യയിലെ മികച്ച കായികതാരങ്ങളില്‍ ഒരാളാണ് പി.ടി. ഉഷ. പയ്യോളി എക്‌സ്പ്രസ്, ഗോള്‍ഡന്‍ ഗേള്‍ ഓഫ് ഇന്ത്യ എന്നീ പേരുകളിലാണ് ഉഷ അറിയപ്പെടുന്നത്. 2000ലാണ് പി.ടി. ഉഷ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നത്. നിലവില്‍ അവര്‍ രാജ്യസഭാംഗം കൂടിയാണ്.
Content Highlight: ‘We can talk politics, but no body shaming’; Social media slams PT Usha for insulting her