![]()
കിസാന്‍: ഡോ.സി.നിര്‍മ്മല, ഡോ.എം.ഗോവിന്ദന്‍
![]()
ചവര്‍പ്പ് അല്പം അരുചിയുണ്ടാക്കുമെങ്കിലും
ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കശുമാങ്ങയുടെ
ഉപയോഗം ഏറെ സഹായകരമാണ്.
നന്നായി മൂത്ത പച്ച കശുമാങ്ങ ഉപയോഗിച്ച് വിവിധതരം വിഭവങ്ങള്‍ തയ്യാറാക്കാം. പത്ത് കശുമാങ്ങയുണ്ടെങ്കില്‍ ഒരു കുടുംബത്തിന് ആവശ്യമായ കറികള്‍ ഉണ്ടാക്കാം. []
കശുമാങ്ങയുടെ ചവര്‍പ്പ് അല്പം അരുചിയുണ്ടാക്കുമെങ്കിലും ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കശുമാങ്ങയുടെ ഉപയോഗം ഏറെ സഹായകരമാണ്.
കശുമാങ്ങ കൊണ്ട് സ്വാദിഷ്ടമായ മസാലക്കറി, പച്ചടി, അവിയല്‍, മെഴുക്കുപുരട്ടി എന്നിവയ്ക്കുപുറമെ രുചികരമായ പ്രഥമനും തയ്യാറാക്കാം.
ഈ വിഭവങ്ങള്‍ തയ്യാറാക്കാനുള്ള പരിശീലനം പടന്നക്കാട് കാര്‍ഷികകോളേജില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: അസോസിയേറ്റ് ഡീന്‍, കാര്‍ഷികോളേജ്, പടന്നക്കാട്
ഫോണ്‍ : 04672280616
![]()
കശുമാങ്ങപായസം

ചേരുവകള്‍ അളവ്
കശുമാങ്ങ 500 ഗ്രാം
തേങ്ങാപാല്‍ 4 ഗ്ലാസ്
ചൗവ്വരി 30 ഗ്രാം
ശര്‍ക്കര 400 ഗ്രാം
പഞ്ചസാര 200 ഗ്രാം
നെയ്യ് 50 ഗ്രാം
ഏലക്ക 3 എണ്ണം
കശുവണ്ടി 25 ഗ്രാം
ഉണക്കമുന്തിരി 25 ഗ്രാം
തേങ്ങാകൊത്ത് 20 ഗ്രാം
പാചകവിധി
1. കശുമാങ്ങ അരച്ചെടുക്കുക.
2. ശര്‍ക്കര അലിയിച്ച് അരിച്ചെടുക്കുക.
3. ചൗവ്വരി വേവിച്ചെടുക്കുക.
4. ശര്‍ക്കര പാനിയില്‍ കശുമാങ്ങയും ചൗവ്വരിയും ഏലക്കയുമിട്ട് തിളപ്പിക്കുക.
5. തേങ്ങാപ്പാല്‍ ഒഴിക്കുക
6. പായസം കുറുകി വരുമ്പോള്‍ ബാക്കി ചേരുവകള്‍ നെയ്യില്‍ വറുത്ത് ചേര്‍ക്കുക.
7. ചൂടുപോകാതെ ഉപയോഗിക്കുക.
8. പഞ്ചസാര ആവശ്യമെങ്കില്‍ ചേര്‍ക്കുക.
കശുമാങ്ങ അവിയല്‍ കഴിക്കാന്‍ അടുത്ത പേജ് സന്ദര്‍ശിക്കുക
![]()
കശുമാങ്ങ അവിയല്‍

ചേരുവകള്‍ അളവ്
സംസ്‌കരിച്ചെടുത്ത കശുമാങ്ങ 200 ഗ്രാം
ചക്കച്ചുള അരിഞ്ഞത് 100 ഗ്രാം
പച്ചമാങ്ങ കഷണങ്ങളാക്കിയത് 1 എണ്ണം
പച്ചമുളക് മുറിച്ചത് 3 എണ്ണം
തേങ്ങപീര 80 ഗ്രാം.
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി 2 അല്ലി
ജീരകം 1 നുള്ള്
പച്ചക്കുരുമുളക് 4-5 കുരു
വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് പാകത്തിന്
പാചകവിധി
അല്പം എണ്ണ ചൂടാക്കി ചക്കച്ചുളയും കശുമാങ്ങയും ഉപ്പും പച്ചമുളകും ചേര്‍ത്ത് ഇളക്കി അല്പം വെള്ളം തളിച്ച് ചെറുതീയില്‍ വേവിക്കുക. ഇതിലേക്ക് പച്ചമാങ്ങ കഷണങ്ങളാക്കിയത്, മഞ്ഞള്‍പ്പൊടി ചേരുവകളും ചേര്‍ത്തിളക്കണം. വെന്തു വരുമ്പോള്‍ തേങ്ങപീര, വെളുത്തുള്ളി, ജീരകം, പച്ചക്കുരുമുളക് ചേരുവകള്‍ കൂട്ടി ചതച്ച് ചേര്‍ത്തിളക്കണം. പാകമാകുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം. ഒരു കഷണം പാവയ്ക്ക ആവശ്യമെങ്കില്‍ കഷണങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വേവിക്കാം.
കശുമാങ്ങ തീയല്‍ കഴിക്കാന്‍ അടുത്ത പേജ് സന്ദര്‍ശിക്കുക
![]()
കശുമാങ്ങ തീയല്‍

ചേരുവകള്‍ അളവ്
സംസ്‌കരിച്ചെടുത്ത കശുമാങ്ങ 200 ഗ്രാം (അഞ്ച് എണ്ണം)
ചെറിയ ഉള്ളി അരിഞ്ഞത് 50 ഗ്രാം
കശുവണ്ടി (പച്ച) 50 ഗ്രാം
മുളകുപൊടി ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി 2 ടീസ്പൂണ്‍
ജീരകം കാല്‍ ടീസ്പൂണ്‍
തേങ്ങപീര 100 ഗ്രാം
പുളി(പാകത്തിന്) 10 ഗ്രാം
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
കടുക് 1 ടീസ്പൂണ്‍
എണ്ണ 4 ടീസ്പൂണ്‍
കറിവേപ്പില 1 തണ്ട്
പാചകവിധി
എണ്ണ പകുതിയെടുത്ത് ചൂടാക്കി സംസ്‌കരിച്ചെടുത്ത കശുമാങ്ങ, ചെറിയ ഉള്ളി അരിഞ്ഞത്, കശുവണ്ടി (പച്ച) ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് പാകത്തിന് പുളി, മഞ്ഞള്‍പ്പൊടി, ഉപ്പ് ചേര്‍ത്ത് വെള്ളം ഒഴിച്ച് വേവിക്കുക. മുളകുപൊടി, മല്ലിപ്പൊടി, ജീരകം, തേങ്ങപീര നല്ലപോലെ വറുത്ത് വെള്ളം തൊടാതെ അരച്ചെടുക്കുക. ഈ കൂട്ട് കറിയിലേയ്ക്ക് ചേര്‍ത്ത് ഇളക്കി പാകമാക്കുക. കടുക്, കറിവേപ്പില ശേഷിച്ച എണ്ണ ചൂടാക്കി താളിച്ച് ചേര്‍ത്ത് ഉപയോഗിക്കുക.
കശുമാങ്ങ ചവര്പ്പുമാറ്റാന്പച്ച കശുമാങ്ങ പറിച്ചെടുത്ത് ഞെട്ട് മാറ്റി പിളര്‍ന്ന് കഞ്ഞിവെള്ളത്തില്‍ മുക്കിവെയ്ക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ കഷണങ്ങള്‍ കഴുകി കറികള്‍ ഉണ്ടാക്കാം. |

- ഈ സദ്യയില്‍ കശുമാങ്ങാ വിഭവങ്ങള്‍ മാത്രം
നന്ദി: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
