എഡിറ്റര്‍
എഡിറ്റര്‍
ഞങ്ങള്‍ ഭക്തരല്ല, വേശ്യകളാണ്; റാം റഹീമിനെ തുറന്നുകാട്ടി മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് യുവതി എഴുതിയ കത്ത്
എഡിറ്റര്‍
Sunday 27th August 2017 11:37am

ന്യൂദല്‍ഹി: ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിനെ കുറിച്ചും അയാളുടെ ആശ്രമത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചെയ്തികകളെ കുറിച്ചും തുറന്ന് കാട്ടി മുന്‍പ്രധാനമന്ത്രി അടല്‍ബീഹാരി വാജ്‌പേയിക്ക് യുവതി എഴുതിയ കത്ത് പുറത്ത്.

നൂറ് കണക്കിന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത റാം റഹീമിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ച് വര്‍ഷം മുന്‍പ് ആശ്രമത്തിലെ അന്തേവാസിയായിരുന്ന പഞ്ചാബ് സ്വദേശിയായ യുവതി എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ റാം റഹീമിന്റെ ആശ്രമത്തിലാണെന്നും നൂറ് കണക്കിന് പെണ്‍കുട്ടികളാണ് ഇവിടെ ഓരോ ദിവസം ശാരീരികമായി ചൂഷണം ചെയ്യപ്പെടുന്നതെന്നും കത്തില്‍ പറയുന്നു. ഒരു ബിരുദധാരിയായ താന്‍ കുടുംബാംഗങ്ങളുടെ നിര്‍ബന്ധപ്രകാരമാണ് ഇവിടെ എത്തിച്ചേര്‍ന്നതെന്നും എന്നാല്‍ അധികം വൈകാതെ തന്നെ ഗുര്‍മീത് റാം സിങ് എന്ന മനുഷ്യന്റെ യഥാര്‍ത്ഥ രൂപം തനിക്ക് കാണാനായെന്നും യുവതി കത്തില്‍ പറയുന്നു.

തന്നെ ഗുര്‍മീത് മുറിയിലേക്ക് വിളിപ്പിച്ചെന്നും ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ടിവിയില്‍ നീലചിത്രങ്ങള്‍ കണ്ടുകിടക്കുകയായിരുന്നെന്നും അദ്ദേഹം ഇത്തരത്തിലുള്ള ഒരാളാണെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.

അദ്ദേഹത്തിന് എന്നോട് സ്‌നേഹമാണെന്നും എന്റെ ശരീരവും ആത്മാവും ഉള്‍പ്പെടെ അയാളുടെ മുന്നില്‍ സമര്‍പ്പിക്കണമെന്നുമായിരുന്നു പറഞ്ഞത്. താന്‍ ദൈവമാണെന്നായിരുന്നു ഗുര്‍മീത് പറഞ്ഞുകൊണ്ടിരുന്നത്. ദൈവങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് അന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.

ഞാന്‍ വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ എന്നെ കൊന്നുകളയുമെന്നായിരുന്നു അയാളുടെ ഭീഷണി. കൊന്ന് കുഴിച്ചുമൂടുമെന്നും എന്റെ കുടുംബം അയാള്‍ക്കെതിരെ തിരിയില്ലെന്നുമായിരുന്നു പറഞ്ഞത്. സര്‍ക്കാരുകളില്‍ തനിക്ക് വലിയ സ്വാധീനമുണ്ടെന്നും പഞ്ചാബിലേയും ഹരിയാനയിലേയും മുഖ്യമന്ത്രിമാര്‍ തന്റെ കാലുതൊട്ട് വണങ്ങുന്നവരായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


Dont Miss കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ; റിഷി കപൂറിനെതിരെ എഫ്.ഐ.ആര്‍


രാഷ്ട്രീയക്കാര്‍ തന്റെ പിന്തുണ തേടുന്നു. തന്നില്‍ നിന്നും പണം പറ്റുന്നു. അവരൊന്നും തനിക്കെതിരെ നടപടിയെടുക്കില്ല. തനിക്കെതിരെ തിരിഞ്ഞാല്‍ നിന്റെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. അതിന് പിന്നാലെ അയാള്‍ എന്നെ ബലാത്സംഗം ചെയ്തു. ഓരോ 25-30 ദിവസമാകുമ്പോഴും എന്റെ ഊഴം വരും. പിന്നീടാണ് മനസിലായത് ഇത്തരത്തില്‍ ഓരോ ദിവസും ഓരോ പെണ്‍കുട്ടികളെയാണ് അയാള്‍ ചൂഷണം ചെയ്യുന്നതെന്ന്. – പെണ്‍കുട്ടി പറയുന്നു.

30 നും 40 നും ഇടയില്‍ പ്രായമുള്ള നാല്‍പ്പതിലേറെ സ്ത്രീകളുണ്ട് അവിടെ. പലരും വിവാഹപ്രായം കഴിഞ്ഞവരാണ്. ആശ്രമത്തില്‍ ജീവിച്ചുതീര്‍ക്കാന്‍ വേണ്ടി അവിടെയെത്തിയവരാണ് അവരെല്ലാം. അവരില്‍ പലരും വിദ്യാസമ്പന്നരുമാണ്. എന്നാല്‍ അവരുടെയെല്ലാം ജീവിതം നരകത്തിലാണ്. കാരണം അവരുടെയൊക്കെ കുടുംബം ഇയാളെ അഗാധമായി പിന്തുണയ്ക്കുന്നവരാണ്. ഞങ്ങള്‍ അവിടെ വെള്ളവസ്ത്രം ധരിക്കുന്നു, തല മറക്കുന്നു, പുരുഷന്‍മാരില്‍ നിന്നും അഞ്ചോ പത്തോ അടി അകലം പാലിച്ചു നില്‍ക്കുന്നു. ഇതെല്ലാം ഗുര്‍മീതിന്റെ കല്‍പ്പനകളാണ്.


Dont Miss യു.പിയില്‍ മുസ്‌ലീം പള്ളിയില്‍ അതിക്രമിച്ച് കയറി പള്ളിക്ക് മുകളില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തി ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍; വീഡിയോ


ഞങ്ങളെ ഭക്തരായും ദേവിയായും എല്ലാം ആളുകള്‍ കാണുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ജോലി വേശ്യാവൃത്തിയാണ്. എന്റെ അവസ്ഥ കുടുംബത്തോട് തുറന്നുപറഞ്ഞെങ്കിലും അവര്‍ ദേഷ്യപ്പെടുകയാണ് ഉണ്ടായത്. ഞാന്‍ നിസ്സായയാണ്. മഹാരാജ് ഗുര്‍മീതിന്റെ എല്ലാ കല്‍പ്പനകളും അനുസരിച്ച് ജീവിക്കുകയാണ്. ആശ്രത്തിലെ കാര്യങ്ങള്‍ പുറത്ത് ആരെയെങ്കിലും അറിയിച്ചാല്‍ വലിയ ശിക്ഷ തന്നെ ലഭിക്കും. മുന്‍പ് ഒരു പെണ്‍കുട്ടി ഇവിടെ നടക്കുന്നതെല്ലാം വിൡച്ചുപറഞ്ഞിരുന്നു. അവള്‍ക്ക് വലിയ ശിക്ഷയാണ് അവിടെ നിന്ന് ലഭിച്ചത്.

എന്റെ പേരും വിലാസവും വെളിപ്പെടുത്തിയാല്‍ ഞങ്ങളെ അവര്‍ കൊന്നുകളയും. അതുകൊണ്ടാണ് പേര് പറയാതെ തന്നെ അവിടെ നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചത്. ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഏജന്‍സിയോ മാധ്യമങ്ങളോ അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ വസ്തുത പുറംലോകത്തെ അറിയിക്കാം. എന്നെപ്പോലത്തെ നൂറ് കണക്കിന് സ്ത്രീകളുടെ ജീവിതം നശിപ്പിച്ച ഗുര്‍മീത് സിങ് റാമിന്റെ യഥാര്‍ത്ഥമുഖം വെളിപ്പെടേണ്ടതുണ്ടെന്നും പറഞ്ഞാണ് പെണ്‍കുട്ടി കത്ത് അവസാനിപ്പിക്കുന്നത്.

Advertisement