എഡിറ്റര്‍
എഡിറ്റര്‍
‘അവള്‍ ലോകത്തിന് മാതൃകയാണ്’; പി.സി ജോര്‍ജ് സംസാരിക്കുന്നത് സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഇല്ലാത്തയാളെ പോലെ; പി.സിയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ടു കൊണ്ട് വനിതാ കൂട്ടായ്മ
എഡിറ്റര്‍
Tuesday 1st August 2017 9:04pm


കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിക്കെതിരെ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് നടത്തിയ അധിക്ഷേപകരമായ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി വനിതാ താരങ്ങളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്.

ഏതെങ്കിലും തരത്തില്‍ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാള്‍ പറയുന്ന കാര്യങ്ങളല്ല ശ്രീ ജോര്‍ജ്ജ് തന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞു കണ്ടത്. ഒരു നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതില്‍ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണ് എന്നായിരുന്നു വുമണ്‍ ഇന്‍ സിനിമ കളക്ടീവ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്വ ലംഘനം പരിഗണിച്ച് ഈ എം.എല്‍.എ ക്കെതിരേ നടപടി എടുക്കണമെന്ന് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ നിയമസഭാ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

നേരത്തെ നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും പി.സി പറഞ്ഞിരുന്നു. പി.സി ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഡബിംഗ് ആര്‍ടിസറ്റും നടിയുമായ ഭാഗ്യലക്ഷ്മിയും പി.സിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.


Also Read:  റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് കടക്ക് പുറത്തെന്ന് കോണ്‍ഗ്രസ്; എ.ഐ.സി.സി ആസ്ഥാനത്ത് ശശി തരൂരിന്റെ വാര്‍ത്തസമ്മേളനത്തില്‍ പ്രവേശനം നിഷേധിച്ചതില്‍ പൊട്ടിത്തെറിച്ച് അര്‍ണബ്, വീഡിയോ


ഗായിക സായനോരയും പി.സി ജോര്‍ജിനെതിരെ രംഗത്തെത്തിയിരുന്നു. ‘നാവിന് ലൈസന്‍സില്ലെന്നത് അഹങ്കാരമായി കൊണ്ടുനടക്കുന്നത് നല്ലതല്ല. ഒരുപക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടിലിരിക്കുകയോ ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടുമായിരുന്നു അല്ലേ..?’ സയനോര പറയുന്നു. ഫേസ്ബുക്ക് പോസറ്റിലാണ് സയനോരയുടെ പ്രതികരണം
വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
താന്‍ നേരിട്ട ആക്രമണത്തെ കുറിച്ച് പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തില രരേക്ക് മടങ്ങിച്ചെന്ന് ജോലി ചെയ്യാന്‍ തയ്യാറാവുകയും ചെയ്ത ഞങ്ങളുടെ സഹപ്രവര്‍ത്തകയെ കേരളം മുഴുവന്‍ ആദരവോടെ നോക്കുകയും ഒരു മാതൃകയെന്നോണം ലോകം മുഴുവന്‍ അവളെ കാണുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൂഞ്ഞാര്‍ എം.എല്‍.എ ശ്രീ. പി.സി ജോര്‍ജിന്റെ നിര്‍ഭാഗ്യകരമായ പ്രസ്താവന വരുന്നത്. ഏതെങ്കിലും തരത്തില്‍ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാള്‍ പറയുന്ന കാര്യങ്ങളല്ല ശ്രീ ജോര്‍ജ്ജ് തന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞു കണ്ടത്. ഒരു നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതില്‍ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണ്. ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഏതൊരു സ്ത്രീയും മാതൃകയാക്കേണ്ട നടപടി സ്വീകരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയോടൊപ്പം നില്ക്കാനുള്ള മനസ്സ് കാട്ടിയില്ലാ എന്നതിലുപരി ഈ കേസില്‍ പ്രതിഭാഗത്തോടൊപ്പം ചേര്‍ന്ന് അവരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണോ ശ്രീ. ജഇ ജോര്‍ജെന്ന് ഞങ്ങള്‍ സംശയിക്കുന്നു. സ്ത്രീത്വത്തെ തന്നെ അപകീര്‍ ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്ന് ഞങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്വപ്പെടുകയാണ്. ഒപ്പം ഒരു നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ഇദ്ദേഹം നടത്തിയ പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്വ ലംഘനം പരിഗണിച്ച് ഈ ങഘഅ ക്കെതിരേ നടപടി എടുക്കണമെന്ന് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ നിയമസഭാ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുന്നു.

Advertisement