കല്‍പ്പറ്റ: വയനാട്ടില്‍ പാസ്റ്ററെ തടഞ്ഞുനിര്‍ത്തി ബജ്രംഗ്ദളിന്റെ കൊലവിളി. ഹിന്ദുക്കളുടെ വീട്ടില്‍ കയറിയാല്‍ കാല് വീട്ടുമെന്ന് ബജ്രംഗ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയായിരുന്നു.
കല്‍പ്പറ്റ: വയനാട്ടില്‍ പാസ്റ്ററെ തടഞ്ഞുനിര്‍ത്തി ബജ്രംഗ്ദളിന്റെ കൊലവിളി. ഹിന്ദുക്കളുടെ വീട്ടില്‍ കയറിയാല്‍ കാല് വീട്ടുമെന്ന് ബജ്രംഗ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയായിരുന്നു.
എന്തുകൊണ്ട് ഹിന്ദുക്കളുടെ വീട്ടില്‍ കയറി എന്ന് ചോദിച്ചുകൊണ്ടാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പാസ്റ്ററെ കൈയേറ്റം ചെയ്തത്. ബത്തേരി ടൗണില്‍ വെച്ച് ബജ്രംഗ്ദള്‍ പാസ്റ്ററെ തടയുകയായിരുന്നു. ന്യൂസ് മലയാളമാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
2025 ഏപ്രില്‍ രണ്ടിനാണ് സംഭവം നടന്നത്. എന്നാല്‍ പാസ്റ്ററെ കൈയേറ്റം ചെയ്ത ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ചെറുകാട് ഉന്നതിയിലെ വെക്കേഷന്‍ ക്ലാസുകളിലേക്ക് കുട്ടികളെ ക്ഷണിക്കാനെത്തിയ പാസ്റ്ററെയാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയത്.
പെന്തക്കോസ്ത് സഭയുടെ ഭാഗമായ പ്രൈസ് ആന്‍ഡ് വര്‍ഷിപ്പ് ചര്‍ച്ചിലെ പാസ്റ്റര്‍ക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസിനെ ഉദ്ധരിച്ച് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു.
ജൂലൈ 25ന് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടത്തുകയാണെന്ന് ആരോപിച്ച് ആദ്യമായി രംഗത്തെത്തിയത് സംസ്ഥാനത്തെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ്. ബജ്രംഗ് പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഛത്തിസ്ഗഡ് പൊലീസ് കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തത്.
ഇന്ന് (ശനി) ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കന്യാസ്തീകള്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ ബജ്രംഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നേരത്തെ ദുര്‍ഗിലെ സെഷന്‍ കോടതിയും മജിസ്ട്രേറ്റ് കോടതിയും കന്യാസ്ത്രീകളുടെ ജാമ്യം പരിഗണിക്കുന്ന ദിവസങ്ങളിലും ബജ്രംഗ്ദള്‍ പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍ നിന്നുള്ള വീഡിയോ പുറത്തുവരുന്നത്.
Content Highlight: Bajrang Dal calls for killing pastor in Wayanad