ഓസ്‌ട്രേലിയയില്‍ ആര് ജയിക്കും; വാട്ട്‌സണ് പറയാനുള്ളത്
Cricket
ഓസ്‌ട്രേലിയയില്‍ ആര് ജയിക്കും; വാട്ട്‌സണ് പറയാനുള്ളത്
ന്യൂസ് ഡെസ്‌ക്
Monday, 3rd December 2018, 10:05 am

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കിതെന്ന് ശരിവെച്ച് മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്ട്‌സണ്‍. നേരത്തെ ഇന്ത്യ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളിലും ഇന്ത്യന്‍ ബോളര്‍മാര്‍ മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷെ ഓസ്‌ട്രേലിയയില്‍ മികവ് തുടരാന്‍ എളുപ്പത്തില്‍ കഴിയില്ലെന്ന് വാട്‌സണ്‍ വ്യക്തമാക്കി.

ALSO READ: നിറഞ്ഞാടിയ പത്ത് വര്‍ഷം; ബയേണ്‍ മ്യൂണിക്കിനോട് വിട പറഞ്ഞ് ആര്യന്‍ റോബന്‍

സ്റ്റീവ് സ്മിത്തിന്റേയും ഡേവിഡ് വാര്‍ണറിന്റേയും അഭാവം ഓസീസ് ബാറ്റിംഗ് ലൈനപ്പില്‍ വലിയ വിടവുണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഓസീസിന് ജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍ ഓള്‍ റൗണ്ടര്‍ പറഞ്ഞു.

ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഓസ്‌ട്രേലിയക്കുണ്ട്. സ്വന്തം ഗ്രൗണ്ടില്‍ ഓസീസ് അധികം തോറ്റിട്ടില്ല. മികച്ച ബോളിങ് നിരയുമുണ്ട്. വാട്ട്‌സണ്‍ പറഞ്ഞു.

ഇന്ത്യന്‍ പേസര്‍മാര്‍ ഓസീസ് ബാറ്റിങിന നല്ല രീതിയില്‍ പരീക്ഷിക്കും. ബുംമ്രയെ ഭയക്കേണ്ടിയിരിക്കുന്നു. ബാറ്റിങും കരുത്തുറ്റതാണ്. മികച്ച താരങ്ങളുടെ നിര തന്നെ ഇന്ത്യയ്ക്കുണ്ട്. എന്തായാലും കാണികള്‍ക്ക് അവിസ്മരണീയ പരമ്പരയായിരിക്കും ഇതെന്ന് താരം വ്യക്തമാക്കി.