എഡിറ്റര്‍
എഡിറ്റര്‍
അവസാന ടെസ്റ്റിനായി വാട്‌സന്‍ എത്തും : ക്ലാര്‍ക്കോ ?
എഡിറ്റര്‍
Tuesday 19th March 2013 12:06pm

സിഡ്‌നി: അച്ചടക്ക നടപടിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഓസിസ് താരം ഷെയ്ന്‍ വാട്‌സന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു.

അവസാന ടെസ്റ്റിന് മുമ്പ് ടീമിനൊപ്പം ചേരുമെന്ന് വാട്‌സന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ദല്‍ഹിയിലാണ് നാലാം ടെസ്റ്റ് തുടങ്ങുന്നത്.

Ads By Google

കഴിഞ്ഞയാഴ്ച അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍നിന്ന് പുറത്താക്കിയതോടെയാണ് വാട്‌സന്‍ നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ അദ്ദേഹം ടെസ്റ്റ് കരിയറില്‍നിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍ ഗര്‍ഭിണിയായ ഭാര്യക്കൊപ്പം ചെലവിടുന്നതിനാണ് താന്‍ തിരിച്ചുപോയതെന്നാണ് വാട്‌സന്‍ പറഞ്ഞത്. വാട്‌സന്റെ ഭാര്യ ലി ഫര്‍ലോങ് ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

അതേസമയം പുറംവേദനയെത്തുടര്‍ന്ന് മൊഹാലി ടെസ്റ്റില്‍ ഏറെ വിഷമിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ദല്‍ഹി ടെസ്റ്റില്‍ കളിച്ചേക്കില്ല.

അടുത്ത രണ്ട് ദിവസത്തിനകം ഫിറ്റ്‌നസ് വീണ്ടെടുക്കാനായാല്‍ മാത്രമേ ജല്‍ഹി ടെസ്റ്റില്‍ ക്ലാര്‍ക്ക് കളിക്കൂവെന്ന് ടീം വ്യക്തമാക്കി.

പുറംവേദന ഏറെ നാളായി അലട്ടുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ ഒരു ടെസ്റ്റുപോലും നഷ്ടമായിട്ടില്ലെന്ന് ക്ലാര്‍ക്ക് പറഞ്ഞു. അസുഖം കൂടിയില്ലെങ്കില്‍ ടെസ്റ്റില്‍ കളിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement