ന്യൂദല്‍ഹി: രണ്ട് വര്‍ഷത്തിനിടെ ആദ്യമായി യമുന നദിയിലെ ജലനിരപ്പ് 205.33 മീറ്റര്‍ കവിഞ്ഞു. നദിയിലെ ജലനിരപ്പ് 206 മീറ്ററായി ഉയര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ന്യൂദല്‍ഹി: രണ്ട് വര്‍ഷത്തിനിടെ ആദ്യമായി യമുന നദിയിലെ ജലനിരപ്പ് 205.33 മീറ്റര്‍ കവിഞ്ഞു. നദിയിലെ ജലനിരപ്പ് 206 മീറ്ററായി ഉയര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
യമുന നദിയിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം തടയാന്‍ 24 മണിക്കൂറും ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഇന്നലെ ജില്ല ഭരണകൂടം അറിയിച്ചിരുന്നു. ദല്‍ഹി മുഖ്യമന്ത്രി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
യമുനയുടെ തീരത്തുള്ള മോഹന, ലാത്തിപൂര്‍ മഞ്ജൗലി എന്നിവ ഉള്‍പ്പെടെ ഒരു ഡസനില്‍ അധികം ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിക്കുമെന്ന് ഫരീദാബാദ് ജില്ല കമ്മീഷണറും അറിയിച്ചു.
ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചയോടെ യമുനയിലെ ജലനിരപ്പ് 206 മീറ്ററായി ഉയരാന്‍ സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര ജല കമ്മീഷന്റെ വിലയിരുത്തല്‍. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്നുള്ള കനത്ത ജലപ്രവാഹത്തെ തുടര്‍ന്നാണ് യമുനയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുന്നത്.
ഞായറാഴ്ച 12 മണിക്കൂറിനിടയില്‍ അണക്കെട്ടില്‍ നിന്നും ഒരു ലക്ഷത്തില്‍ അധികം ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടിരുന്നു. മുമ്പ് 2023 ജൂലൈയില്‍ സമാനമായി ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്നും ഉയര്‍ന്ന അളവില്‍ വെള്ളം തുറന്നുവിടുകയും യമുനയുടെ തീരത്തുള്ളവര്‍ വലിയ വെള്ളപൊക്കം നേരിടുകയും ചെയ്തിരുന്നു.
അന്ന് യമുനയുടെ ജലനിരപ്പ് 208.66 മീറ്ററായിട്ടാണ് ഉയര്‍ന്നത്. അത് യമുനയുടെ എക്കാലത്തെയും ഉയര്‍ന്ന ജലനിരപ്പായിരുന്നു. അതേതുടര്‍ന്ന് 23,000ത്തില്‍ അധികം ആളുകളെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം (2024ല്‍) യമുനയിലെ ജലനിരപ്പ് 204.38 ശതമാനം വരെ മാത്രമായിരുന്നു ഉയര്‍ന്നത്. നിലവില്‍ യമുനയുടെ തീരത്തുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദുരിതാശ്വാസ – രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായും തയ്യാറെടുക്കണമെന്നും നിര്‍ദേശമുണ്ട്.
Content Highlight: Water level in Yamuna river rises; Flood alert in Delhi