സിനിമകള്‍ ഏറെ സ്വാധീനിക്കുന്ന പ്രായമാണ് യുവത്വം. സിനിമയിലെ പല രംഗങ്ങളെയും സ്വന്തം ജീവിതത്തില്‍ പകര്‍ത്താനാണ് ഇത്തരം പ്രായക്കാര്‍ ശ്രമിക്കുക. എന്നാല്‍ സിനിമകളിലെ സെക്‌സ് രംഗങ്ങള്‍ യുവാക്കളെ സ്വാധീനിക്കുന്നതിലൂടെ അത് അവരുടെ മനസ്സിനെ സങ്കീര്‍ണ്ണമാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.[]
ലൈംഗികമായി അവര്‍ക്ക് തെറ്റായ പല ധാരണകളും സിനിമകളില്‍ നിന്നും ലഭിക്കുമെന്നാണ് പറയുന്നത്. ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടാനുള്ള ത്വരയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ക്കും യുവാക്കള്‍ മുതിരുന്നുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്.
സെക്‌സിന്റെ സ്വാധീനം പല വിഷയത്തിലും യുവാക്കള്‍ക്കുള്ള താത്പര്യം നഷ്ടപ്പെടാനും സെക്‌സ് എന്ന ഒറ്റ വിഷയത്തിലേക്ക് അവരുടെ മനസ്സ് ഒതുങ്ങിപ്പോവാനും കാരണമാകും. സിനിമയിലെ സെക്‌സ് രംഗങ്ങള്‍ പഠിത്തത്തിലും ജോലിയിലുമുള്ള ഏകാഗ്രതയെ തന്നെ ബാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
കൂടുതല്‍ പങ്കാളികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യതയും ഇത്തരം സിനിമകള്‍ കാണുന്നതിലൂടെ യുവാക്കളിലുണ്ടാകുമെന്നാണ് പറയുന്നത്. എന്നാല്‍ സിനിമയിലെ പല രംഗങ്ങളും യാഥാര്‍ത്ഥ്യമല്ലെന്ന സത്യം ഇവര്‍ വിശ്വസിക്കാന്‍ തയ്യാറല്ല.
1200 യുവാക്കളെ വെച്ച് നടത്തിയ സര്‍വേയില്‍ സിനിമകള്‍ കാണുന്നതിന് മുന്‍പ് സെക്‌സിനോടുള്ള താത്പര്യത്തില്‍ കുറവുണ്ടായിരുന്നതായും അതിനുശേഷം സെക്‌സ് വിഷയത്തില്‍ താത്പര്യം വര്‍ദ്ധിച്ചതായും വെളിപ്പെടുത്തുന്നു.
