എഡിറ്റര്‍
എഡിറ്റര്‍
‘മിത്രോം…എനിക്കൊരു വേദനിപ്പിക്കുന്ന കാര്യം പറയാനുണ്ട്’; മോദിയെ അതേപടി അനുകരിച്ച് 22 കാരന്‍; അക്ഷയ് കുമാര്‍ പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ച പ്രകടനം കാണാം
എഡിറ്റര്‍
Thursday 26th October 2017 4:02pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗശൈലി പേരു കേട്ടതാണ്. മിത്രോം എന്ന് പറഞ്ഞ് തുടങ്ങുന്ന മോദിയുടെ മിക്ക പ്രസംഗങ്ങളും ജനങ്ങള്‍ക്ക് പിന്നീട് കനത്ത ആഘാതമായി മാറിയിട്ടുണ്ടെങ്കിലും ഇവിടെ മിത്രോം എന്ന് പറഞ്ഞ് മോദി പ്രസംഗം തുടങ്ങുമ്പോള്‍ എല്ലാവരും ചിരിക്കുകയാണ്. കാരണം എന്തെന്നാല്‍ മോദിയല്ല, മോദിയേക്കാള്‍ നന്നായി മോദിയെപ്പോലെ സംസാരിക്കുന്ന ഒരു വിരുതനാണ് ഇവിടെ താരം.

22 കാരനായ ശ്യാം രംഗീല എന്ന യുവാവാണ് മോദിയുടെ മിമിക്രിയുമായി ഞെട്ടിച്ചിരിക്കുന്നത്. രാജസ്ഥാന്‍ സ്വദേശിയായ ശ്യാം സൂപ്പര്‍ഹിറ്റ് പരിപാടിയായ ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്റ്റര്‍ ചലഞ്ചില്‍ നടത്തിയ പ്രകടനം യുട്യൂബില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

മെല്ലിച്ച ശരീരവും രാഷ്ട്രീയക്കാരോ പോലുള്ള ഓവര്‍ക്കോട്ടും ധരിച്ച് ശ്യാം മൈക്കിന് അരികിലേക്ക് എത്തിയപ്പോള്‍ ആരും ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ മിത്രോം, ഞാന്‍ ഇന്ന് വളരെ മോശം വാര്‍ത്തയുമായാണ് നിങ്ങള്‍ക്കരികിലെത്തിയിരിക്കുന്നത് എന്നു പറഞ്ഞ് തുടങ്ങിയതോടെ പിന്നെ ചിരിയുടെ മാലപ്പടക്കമാണ് പൊട്ടിയത്. അവസാനിച്ചത് ഓഡിയന്‍സും വിധികര്‍ത്താക്കളും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നിടത്താണ്.


Also Read: അച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു; താന്‍ നാളെയോ മറ്റന്നാളോ കൊല്ലപ്പെട്ടേക്കും: രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട വിഡിയോയില്‍ ഹാദിയ


ബോളിവുഡ് താരം അക്ഷയ് കുമാറും പ്രശസ്ത താരങ്ങളായ മല്ലിക ദുവ, സാക്കിര്‍ ഖാന്‍, ഹുസൈന്‍ ദലാല്‍ എന്നിവരുമായിരുന്നു പരിപാടിയിലെ വിധി കര്‍ത്താക്കള്‍. ഹിന്ദി സീരിയിലും ഹിന്ദി സിനിമാ ഗാനങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്നതായിരുന്നു ശ്യാമിന്റെ മോദിയുടെ പ്രസംഗം.

സീരിയിലലിലെ നായിക നായകന് കൊടുത്ത ലഡ്ഡു എന്തുകൊണ്ട് അവന്‍ കഴിച്ചില്ലെന്ന് ചോദിക്കുന്ന മോദി, രാജ്യത്തോട് ചോദിക്കുകയാണ് ഭാര്യയുടെ ലഡു കഴിക്കണോ വേണ്ടയോ എന്ന്. പിന്നെ പൊട്ടിച്ചിരിയുടെ നിമിഷങ്ങള്‍. ചിന്താ ജെറോമിനെപ്പോലും വെല്ലുന്ന തരത്തിലാണ് ശ്യാമിന്റെ മോദി ഹിന്ദി ഗാനത്തെ ഇഴകീറി പരിശോധിക്കുന്നത്. ശബ്ദത്തില്‍ മാത്രമല്ല ഭാവത്തിലും അംഗ ചലനങ്ങളിലുമെല്ലാം മോദിയെ അതേ പോലെ അനുകരിക്കുന്ന ശ്യാമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാണ്.

Advertisement