'പപ്പായെ വിളിക്ക്, എനിക്കിപ്പോ കെട്ടിപിടിക്കണം'; ബാറ്റിങ്ങിനിടെ ധോണിയെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് മകള്‍; വൈറലായി വീഡിയോ
ipl 2018
'പപ്പായെ വിളിക്ക്, എനിക്കിപ്പോ കെട്ടിപിടിക്കണം'; ബാറ്റിങ്ങിനിടെ ധോണിയെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് മകള്‍; വൈറലായി വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th April 2018, 7:33 pm

മൊഹാലി: മലയാളി ക്രിക്കറ്റാരാധകര്‍ക്കിടയില്‍ ധോണിയെ പോലെതന്നെ പ്രശസ്തയാണ് അദ്ദേഹത്തിന്റെ മകള്‍ സിവ ധോണി. മലയാളം പാട്ടുപാടി ആരാധകരുടെ മനം കവര്‍ന്ന സിവയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന പഞ്ചാബ്- ചെന്നൈ മത്സരത്തിനിടെയായിരുന്നു സംഭവം.

ചെന്നൈ ഉയര്‍ത്തിയ 198 റണ്ണിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ ധോണിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 193 റണ്‍സാണ് എടുത്തത്. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങ് ആരാധകരുടെ മനം കവര്‍ന്നിരുന്നു. 44 ബോളില്‍ നിന്ന് 79 റണ്‍സായിരുന്നു ധോണി എടുത്തിരുന്നത്.

മൈതാനത്ത് ധോണി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഗ്യാലറിയില്‍ മകള്‍ സിവ ധോണിയും ആവേശത്തിലായിരുന്നു. അച്ഛന്റെ പ്രകടനം കണ്ടിരുന്ന സിവ പപ്പയെ കെട്ടിപിടിക്കണം എന്നു പറഞ്ഞ് ബഹളം വയ്ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമില്‍ ധോണി തന്നെയാണ് തന്നെ കെട്ടിപിടിക്കണം എന്നാവശ്യപ്പെട്ട് വാശിപിടിക്കുന്ന മകളുടെ വീഡിയോ ഷെയര്‍ ചെയ്തത്. “മത്സരത്തിനിടയില്‍ സിവയ്ക്ക് പപ്പയെ കെട്ടിപിടിക്കാന്‍ തോന്നിയപ്പോള്‍” എന്നു പറഞ്ഞായിരുന്നു ധോണി വീഡിയോ ഷെയര്‍ ചെയ്തത്.

“പപ്പയെ ഇങ്ങോട്ട് ഇപ്പോള്‍ വിളിക്കൂ, എനിക്ക് കെട്ടിപിടിക്കണം” എന്ന് സിവ ആവര്‍ത്തിച്ച് പറയുന്നത് വീഡിയോയില്‍ കാണം.

When Ziva wanted to give a hug to papa during the match

A post shared by M S Dhoni (@mahi7781) on