ആന്ധ്ര സ്ത്രീയായി ആരാധകരുടെ നെയ്‌റോബി; താരത്തിന്റെ തെലുഗു ഡയലോഗ് വൈറലാവുന്നു
D Movies
ആന്ധ്ര സ്ത്രീയായി ആരാധകരുടെ നെയ്‌റോബി; താരത്തിന്റെ തെലുഗു ഡയലോഗ് വൈറലാവുന്നു
ന്യൂസ് ഡെസ്‌ക്
Wednesday, 20th May 2020, 10:01 pm

മണിഹീസ്റ്റ് സീരീസിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു നെയ്‌റോബി. നാലു സീസണുകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച നെയ്‌റോബി എന്ന കഥാപാത്രത്തിന് ഇന്ത്യയില്‍ വമ്പന്‍ ആരാധകവൃത്തമാണുള്ളത്. നെയ്‌റോബിയെ അവതരിപ്പിച്ച അല്‍ബ ഫ്‌ളോര്‍സിന്റെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സിനിമയിലെ രംഗമാണ് ഇപ്പോള്‍ വൈറലാവുന്നത്. 2013 ലെ സ്പാനിഷ് ചിത്രമായ വിസെന്റെ ഫെരറിലെ രംഗമാണ് വൈറലാവുന്നത്.

ചിത്രത്തില്‍ അല്‍ബ ഫ്‌ളോര്‍സ് ഒരു ആന്ധ്രാക്കാരിയായ സത്രീയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തില്‍ നടി തെലുഗു ഭാഷ സംസാരിക്കുന്നുമുണ്ട്. മണി ഹീസ്റ്റില്‍ തോക്കേന്തി നിന്ന നെയ്‌റോബി സാകരിയും ബിന്ദിയും അണിഞ്ഞപ്പോള്‍ തനി ആന്ധ്രാക്കാരിയായെന്നാണ് ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പറയുന്നത്. പലരും വീഡിയോ വൈറലായ ശേഷം ഈ സ്പാനിഷ് സിനിമ കാണുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക