ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി ഫൈനലിലെ ഫേവറിറ്റുകളെ പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. മികച്ച ബാറ്റിങ്, ബൗളിങ് ഓപ്ഷനുകളുള്ളതിനാലും അഹമ്മദാബാദില്‍ കഴിഞ്ഞ വര്‍ഷം കിരീടം നേടിയതിനാലും ബെംഗളൂരു തന്നെയാണ് ഫേവറിറ്റുകള്‍ എന്ന് അദ്ദേഹം പറഞ്ഞു.
വസീം ജാഫർ. Photo: CricketGully/x.com
എന്നാല്‍, ഇതേ വേദിയില്‍ ആര്‍.സി.ബിയെ തോല്‍പ്പിച്ചതിനാല്‍ ഗുജറാത്തിന് ആത്മവിശ്വാസമുണ്ടാകുമെന്നും ഫൈനല്‍ കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വസീം ജാഫര്‍.
‘ഒരു സംശയവുമില്ല, ആര്‍.സി.ബി തന്നെയാണ് ഫേവറിറ്റുകള്‍. അവര്‍ക്ക് ബൗളിങ് ഡെപ്തും മികച്ച ബൗളിങ് ഓപ്ഷനും ഒപ്പം കിരീടമുയര്‍ത്തിയ അനുഭവസമ്പത്തുമുണ്ട്. ഇതേ വേദിയിലാണ് അവര്‍ കഴിഞ്ഞ ജേതാക്കളായത്. ഏകദേശം 95 ശതമാനം അതേ തന്നെയാണ് അവര്‍ക്കുള്ളത്. അതിനാല്‍ തന്നെ ഈ സാഹചര്യങ്ങള്‍ അവര്‍ക്ക് പരിചിതമാണ്.
എന്നാല്‍, ഇതേ വേദിയില്‍ ഗുജറാത്ത് ആര്‍.സി.ബിയെ തോല്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ അവരും ആത്മവിശ്വാസത്തിലാകും. ഫൈനല്‍ കടുപ്പമേറിയതാകും. മത്സരം മറ്റെന്തെങ്കിലും വേദിയിലായിരുന്നുവെങ്കില്‍ ബെംഗളൂരുവിന് കൂടുതല്‍ മുന്‍തൂക്കം ലഭിക്കുമായിരുന്നുവെങ്കിലും അവര്‍ തന്നെയാണ് കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ളവരില്‍ മുന്നില്‍,’ വസീം ജാഫര്‍ പറഞ്ഞു.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. Photo: IndianPremierLeague/x.com
പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നേടിയ ബെംഗളൂരു ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. ഗുജറാത്താകട്ടെ ഫൈനലിന് യോഗ്യത നേടിയത് ക്വാളിഫയര്‍ രണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയാണ്.
Content Highlight: Wasim Jaffer pick Royal Challengers Bengaluru as favorites to win IPL 2026