എഡിറ്റര്‍
എഡിറ്റര്‍
‘ജെഴ്‌സി നമ്പര്‍ 555’; മന്ത്രവാദമോ ലക്കി നമ്പറോ അതോ കാമുകിയുടെ ഫോണ്‍ നമ്പറോ?; ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി വാഷിംഗ്ടണ്‍ സുന്ദര്‍
എഡിറ്റര്‍
Sunday 28th May 2017 8:40pm

ചെന്നൈ: അത്ഭുതകരമായ സക്‌സസ് സ്റ്റോറികളുടെ കലവറയാണ് ഓരോ ഐ.പി.എല്‍ സീസണും. ഇത്തവണത്തെ സീസണും ഒട്ടും മോശമയിരുന്നില്ല. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ കഥയായിരുന്നു പൂനെയുടെ 17 കാരനായ തമിഴ്‌നാട് താരം വാഷിംഗ്ടണ്‍ സുന്ദറിന്റേത്.

വാഷിംഗ്ടണ്‍ സുന്ദര്‍, പേരില്‍ തന്നെ ഒരു കൗതുകമുണ്ട്. പേരിന്റെ രഹസ്യം തേടി ഒരുപാട് അലയേണ്ടി വന്നില്ല. അതിനു മുമ്പ് താരം തന്നെ അതങ്ങു വെളിപ്പെടുത്തി. പിന്നെ കൗതുകം ജനിപ്പിച്ചത് സുന്ദറിന്റെ ജെഴ്‌സി നമ്പറായ 555 ആയിരുന്നു. അപൂര്‍വ്വമായ ആ നമ്പറിന് പിന്നിലെ രഹസ്യമെന്തായിരിക്കുമെന്ന് പലരും തലപുകഞ്ഞാലോചിച്ചു. പക്ഷെ കിട്ടിയില്ല.


Also Read: ‘വല്ല്യേട്ടന്‍ പോണെങ്കില്‍ പോട്ടെ, അതിലും ‘വലിയ’ ഏട്ടന്‍ വരുന്നു’; ലിവര്‍പൂള്‍ ഇതിഹാസതാരം ഐ.എസ്.എല്ലിലേക്ക്; കുയറ്റിനെ ചാക്കിലാക്കാന്‍ ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സും


മന്ത്രവാദമാണെന്നും ലക്കി നമ്പറാണെന്നും അതല്ല കാമുകിയുടെ മൊബൈല്‍ നമ്പറിന്റെ അവസാനത്തെ മൂന്നക്കമാണെന്നൊക്കെ അസൂയക്കാര്‍ പറഞ്ഞു പരത്തി. സീസണ്‍ അവസാനിച്ചതോടെ ആ രഹസ്യം അറിയാന്‍ ഇനി ഒരുവഴിയുമില്ലെന്നു കരുതിയതാണ്. എന്നാല്‍ ഇപ്പോഴിതാ, തന്റെ ജെഴ്‌സി നമ്പറിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി സുന്ദര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘ ഒക്ടോബര്‍ അഞ്ചിനാണ് ഞാന്‍ ജനിച്ചത്. അതും രാവിലെ കൃത്യം 5:05 ന്. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകമില്ലേ? അതുകൊണ്ടാണ് ജെഴ്‌സി നമ്പര്‍ 555 ആക്കാന്‍ ഞാന്‍ തീരുമാനിച്ചത്.’ പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുന്ദര്‍ തന്റെ ജെഴ്‌സി നമ്പറിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.


Don’t Miss: ‘ബീഫ് ഞങ്ങളുടെ വികാരമാടോ, പറ്റുമെങ്കില്‍ തടയ്’; കണ്ണൂരില്‍ പോത്തിനെയറക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദല്‍ഹിയിലെ ബി.ജെ.പി വാളില്‍ കലിതുള്ളി മലയാളികള്‍


ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായ അശ്വിന് പകരക്കാരനായി ടീമിലെത്തിയ സുന്ദറിന്റെ പ്രകടനം പ്രവചനാതീതമായിരുന്നു. ലോകത്തോര ബാറ്റ്‌സ്മാന്മാര്‍ പലരും സുന്ദറിന് മുന്നില്‍ മുട്ടുമടക്കി. വിജയ് ഹസാരെ ട്രോഫിയിലും ദ്യോധാര്‍ ട്രോഫിയിലും തമിഴ്‌നാടിനെ വിജയത്തിലേക്കെത്തിച്ച പ്രകടനം ഐ.പി.എല്ലിലും ആവര്‍ത്തിക്കുകയായിരുന്നു സുന്ദര്‍.

പത്ത് മത്സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റെടുത്ത സുന്ദര്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വെറും 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് മുംബൈ താരങ്ങളെ പുറത്താക്കിയിരുന്നു. ഫൈനലില്‍ സുന്ദറിന് നാലു വിക്കറ്റുണ്ടായിരുന്നു. ഇന്ത്യന്‍ ബൗളിംഗിന്റെ ഭാവിയെ ത്‌ന്നെയാണ് ഈ തമിഴ്‌നാട്ടുകാരനില്‍ ക്രിക്കറ്റ് പ്രേമികള്‍ കാണുന്നത്.

Advertisement