ന്യൂദല്‍ഹി: വഖഫ് ദാനധര്‍മമല്ലാതെ മറ്റൊന്നുമല്ലെന്നും ഇസ്‌ലാമിന്റെ അനിവാര്യഭാഗമല്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍. വഖഫ് ഒരു ഇസ് ലാമിക ആശയമാണെന്നും പക്ഷേ അത് ഇസ് ലാമിലെ അനിവാര്യതയല്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.
ന്യൂദല്‍ഹി: വഖഫ് ദാനധര്‍മമല്ലാതെ മറ്റൊന്നുമല്ലെന്നും ഇസ്‌ലാമിന്റെ അനിവാര്യഭാഗമല്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍. വഖഫ് ഒരു ഇസ് ലാമിക ആശയമാണെന്നും പക്ഷേ അത് ഇസ് ലാമിലെ അനിവാര്യതയല്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.
ദാനധര്‍മം എല്ലാ മതങ്ങളുടെയും ഭാഗമാണെന്നും ക്രിസ്തുമതത്തിലും ഇതേ പോലുള്ള രീതികളുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമെല്ലാം ദാന സമ്പ്രദായമുണ്ടെന്നും വഖഫ് ഇസ്‌ലാമിന്റെ ദാനധര്‍മമാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത പറഞ്ഞു.
വഖഫ് ബോര്‍ഡുകളില്‍ മതേതര പ്രവര്‍ത്തനങ്ങള്‍ മാത്രമേ നിര്‍വഹിക്കൂവെന്നും വഖഫ് ബോര്‍ഡുകളില്‍ മുസ്‌ലിങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നും തുഷാര്‍ മേത്ത പറഞ്ഞു.
വഖഫ് ബോര്‍ഡുകളില്‍ രണ്ട് അമുസ്‌ലിങ്ങള്‍ ഉണ്ടാവുന്നത് അതിന്റെ സ്വഭാവത്തെ മാറ്റില്ലെന്നും വഖഫുകളില്‍ ആരുടെയും മതപരമായ പരാമര്‍ശത്തെ കുറിച്ച് വഖഫ് ബോര്‍ഡ് പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുകയും അക്കൊണ്ടിങ് ശരിയാണെന്ന് ഉറപ്പുവരുത്തുക തുടങ്ങി അറ്റകുറ്റപ്പണികള്‍, ഓഡിറ്റിങ്ങുകള്‍ മുതലായവയാണ് ബോര്‍ഡ് ചെയ്യുന്നതെന്നും മേത്ത പറഞ്ഞു. ഉപയോക്താവിനെ അടിസ്ഥാനമാക്കി വഖഫെന്നത് മൗലികാവകാശമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.
ഇന്നലെ ഹരജിക്കാരുടെ വാദങ്ങള്‍ സുപ്രീം കോടതി കേട്ടിരുന്നു. പാര്‍ലമെന്റിനും കോടതികള്‍ക്കും വ്യക്തമായ ഒരു കേസ് തെളിയിക്കപ്പെടുന്നതുവരെ ഇടപെടാന്‍ കഴിയില്ലെന്ന് വാദം കേള്‍ക്കവേ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞിരുന്നു.
എന്നാല്‍ വഖഫ് സ്വത്തുക്കള്‍ ഒരു നടപടിക്രമവും പാലിക്കാതെ പിടിച്ചെടുക്കുന്ന രീതിയിലാണ് നിയമം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇസ്‌ലാം ആചരിക്കുന്ന ഒരാള്‍ക്ക് മാത്രമേ വഖഫിന് കഴിയൂവെന്ന വ്യവസ്ഥയില്‍ താന്‍ മരണക്കിടക്കയിലാണ് ഒരു വഖഫ് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ മുസ്‌ലിമാണെന്ന് തെളിയിക്കേണ്ടി വരുമെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Waqf charity is not an essential part of Islam: Centre tells Supreme Court