എഡിറ്റര്‍
എഡിറ്റര്‍
എന്നെക്കൊണ്ട് എന്ത് കഴിയുമെന്ന് തെളിയിക്കണം: മുരളി വിജയ്
എഡിറ്റര്‍
Monday 4th March 2013 10:39am

ഹൈദരാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് പരമ്പരയില്‍ കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ച്വറി കരസ്ഥമാക്കിയ മുരളി വിജയ് ആത്മവിശ്വാസത്തിലാണ്. ടീമിന് വേണ്ടി ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് പൂര്‍ണവിശ്വാമസമുണ്ട് ഈ താരത്തിന്.

Ads By Google

ടീമിന് വേണ്ടി മികച്ച തുടക്കം ഉണ്ടാക്കിക്കൊടുക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. പല പാര്‍ട്‌നര്‍ഷിപ്പുകളും മികച്ചതാവുന്നതും അല്ലാത്തതുമെല്ലാം ഭാഗ്യനിര്‍ഭാഗ്യങ്ങളാണ്. പൂജാരയും താനുമായുള്ള പാര്‍ട്‌നര്‍ഷിപ്പ് മികച്ചതായിരുന്നു. എന്നാല്‍ അത് എല്ലായ്‌പ്പോഴും സംഭവിക്കണമെന്നില്ല.

ചെന്നൈയില്‍ മുന്‍പ് നടന്ന രണ്ട് മത്സരങ്ങളും എന്നെ സംബന്ധിച്ച് നിരാശയായിരുന്നു. രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്റെ എനിയ്ക്ക് വിക്കറ്റ് നഷ്ടമായിരുന്നു. അപ്പോള്‍ തന്നെ കരുതിയതാണ് ശക്തമായി തിരിച്ചുവരണമെന്ന്. വിക്കറ്റ് എങ്ങനെയൊക്കെ കാത്ത് സൂക്ഷിക്കാന്‍ കഴിയുമെന്നുള്ള പഠനത്തിലായിരുന്നു പിന്നീട്.

റണ്‍സ് നേടുകയെന്നത് അനായാസമായി നടക്കുന്ന കാര്യമല്ല. എന്നിരുന്നാലും അതിനായി പ്രയത്‌നിക്കാന്‍ തയ്യാറായാല്‍ അനായാസമായി നമുക്ക് കളിയെ വരുതിയില്‍ നിര്‍ത്താനാകും.

ഏതൊരു കളിക്കാരനെയും സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് അന്താരാഷ്ട്ര മത്സരങ്ങള്‍. കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി കളിക്കുന്നത് തന്നെയാണ് ഏതൊരു കളിക്കാരന്റെയും വിജയത്തിന് പിന്നിലെന്നും മുരളി വിജയ് പറഞ്ഞു.

Advertisement