എഡിറ്റര്‍
എഡിറ്റര്‍
ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച് എന്‍.എസ്.എസ് കരയോഗം നിര്‍മ്മിച്ച ജാതിമതില്‍ തകര്‍ത്ത് ദളിത് സംഘടനകള്‍
എഡിറ്റര്‍
Saturday 15th April 2017 10:42am

കൊച്ചി: ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച് കോലഞ്ചേരി പുത്തന്‍ കുരിശ് ഭജനമഠത്തിനു സമീപം എന്‍.എസ്.എസ് കരയോഗം നിര്‍മ്മിച്ച മതില്‍ ദളിത് ഭൂ അവകാശ സമരമുന്നണി പൊളിച്ചുമാറ്റി. ഇന്നലെ രാത്രിയോടെയാണ് ദളിത് ഭൂ അവകാശമുന്നണി പ്രവര്‍ത്തകര്‍ മതില്‍ തകര്‍ത്തത്.


Don’t Miss: ‘മനുഷ്യാവകാശത്തിന്റെ വക്താക്കളായ’ ഗംഭീറുമാരും സെവാഗുമാരുമൊക്കെ എവിടെപ്പോയി? കശ്മീരി യുവാവിനെ മനുഷ്യകവചമാക്കി ജീപ്പില്‍ കെട്ടിയിട്ട സൈന്യത്തിനെതിരെ പ്രതിഷേധം


എല്ലാ ജനങ്ങളും പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ക്ഷേത്രമൈതാനത്ത് ദളിതര്‍ പ്രവേശിക്കാതിരിക്കാന്‍ എന്‍.എസ്.എസ് ജാതിമതില്‍ നിര്‍മ്മിക്കുകയായിരുന്നെന്നും ഇതാണ് തങ്ങള്‍ തകര്‍ത്തതെന്നും ഭൂ അവകാശസമരമുന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു.

റവന്യൂ പുറമ്പോക്കിലാണ് എന്‍.എസ്.എസ് കരയോഗം മതില്‍ നിര്‍മ്മിച്ചത്. മതില്‍ സമീപത്തെ ദളിത് കോളനിയിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇതിനെതിരെ നിയമപരമായ നടപടിക്കു ശ്രമിച്ചപ്പോള്‍ അധികൃതര്‍ ക്ഷേത്രഭരണസമിതിക്കൊപ്പം നിന്നതോടെയാണ് ദളിത് ഭൂ അവകാശ സമരമുന്നണി സമരം ആരംഭിച്ചത്. കഴിഞ്ഞ 37 ദിവസങ്ങളായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം മതില്‍ തകര്‍ത്തത്.

കഴിഞ്ഞവര്‍ഷം ക്ഷേത്രത്തില്‍ ദേശവിളക്ക് ആചരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് എന്‍.എസ്.എസ് കരയോഗം മതില്‍ നിര്‍മ്മിച്ചത്. കള്ളപ്പട്ടയത്തിലൂടെ പൊതുഭൂമി കയ്യേറിുകയാണ് എന്‍.എസ്.എസ് ചെയ്തതെന്നാണ് ദളിത് ഭൂ അവകാശ സമരമുന്നണിയുടെ ആരോപണം.

ദളിതരുള്‍പ്പെടെയുള്ളവര്‍ക്ക് പങ്കാളിത്തമുണ്ടായിരുന്ന ക്ഷേത്രം നടത്തിപ്പില്‍ നിന്ന് ദളിതരെ വിലക്കിയതായിരും പ്രദേശവാസികള്‍ പറയുന്നു.

Advertisement