വാളയാര്‍ മൂത്ത പെണ്‍കുട്ടിയുടെ മരണം; കുറ്റപത്രവും മൊഴിപ്പകര്‍പ്പും പുറത്ത്
Crime
വാളയാര്‍ മൂത്ത പെണ്‍കുട്ടിയുടെ മരണം; കുറ്റപത്രവും മൊഴിപ്പകര്‍പ്പും പുറത്ത്
ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2019, 9:26 am

പാലക്കാട്: വാളയാറില്‍ ലൈംഗികാക്രമണത്തിന് ഇരയായി രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൂത്തപെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കുറ്റപത്രവും മൊഴിപ്പകര്‍പ്പും പുറത്ത്. കുറ്റപത്രത്തില്‍ ഇളയ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

പെണ്‍കുട്ടി ലൈംഗികാക്രമണത്തിന് ഇരയാകുന്നത് പെണ്‍കുട്ടിയുടെ വീട്ടിലും വല്യമ്മയുടെ വീട്ടിലും വച്ചാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

2016 ഏപ്രില്‍ മുതല്‍ 2017 ജനുവരിയില്‍ കുട്ടി മരിക്കുന്നതുവരെ ലൈംഗികാക്രമണത്തിന് ഇരയായതായും പറയുന്നുണ്ട്.

കേസില്‍ 57 സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.പെണ്‍കുട്ടി ലൈംഗികാക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് 7 പേരാണ് മൊഴി നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പെണ്‍കുട്ടികളുടെ വീട്ടില്‍ പ്രതികള്‍ പലതവണ പോകുന്നത് കണ്ടിട്ടുണ്ടെന്ന് 10 പേര്‍ മൊഴി കൊടുത്തിട്ടുണ്ട്
കുട്ടിയെ ആക്രമത്തിന് ഇരയായത് കണ്ടതായി രണ്ടാനച്ഛന്‍ നേരത്തെ പറഞ്ഞിരുന്നു.

2017 ജനുവരി പതിമൂന്നിനാണ് വാളയാര്‍ അട്ടപ്പളത്ത്പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രണ്ട് മാസങ്ങള്‍ക്കുശേഷം മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടികള്‍ ലൈംഗികാക്രമണത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
കേസില്‍ പ്രതികളെ വെറുതെ വിട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ