എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫ് ഹര്‍ത്താലുമായി സഹകരിക്കില്ല; ഹോട്ടലുകള്‍ അടക്കമുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി
എഡിറ്റര്‍
Sunday 15th October 2017 3:15pm

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നാസറുദ്ദീന്‍. നാളത്തെ ഹര്‍ത്താലില്‍ ഹോട്ടല്‍ അടക്കമുള്ള കടകള്‍ അടച്ചിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്നു പറഞ്ഞുകൊണ്ടാണ് യൂ.ഡി.എഫ് നേതൃത്വത്തില്‍ വരുന്ന ഒക്ടോബര്‍ പതിനാറിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മുമ്പ് 12ാം തിയ്യതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കൊച്ചിയില്‍ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നതിനാല്‍ പതിനാറിലേക്ക് മാറ്റുകയായിരുന്നു.

അതേ സമയം ഒക്ടോബര്‍ പതിനാറിന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.

Advertisement