എഡിറ്റര്‍
എഡിറ്റര്‍
‘വഴി മുട്ടിയ അമിത് ഷാ വഴി കാട്ടാന്‍ പിണറായി’; അമിത് ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് പയ്യന്നൂരിലെ റോഡുകള്‍ നന്നാക്കിയെന്ന് വി.ടി ബല്‍റാം
എഡിറ്റര്‍
Monday 2nd October 2017 4:45pm


തിരുവനന്തപുരം: ബി.ജെ.പി സംഘടിപ്പിക്കുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടനത്തിനായി പയ്യന്നൂരിലെത്തുന്ന അമിത് ഷായുടെ യാത്ര സുഗമമാക്കാന്‍ പിണറായി സര്‍ക്കാര്‍ സഹായങ്ങള്‍ ഒരുക്കുന്നെന്ന പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ. പയ്യന്നൂരില്‍ പൊട്ടിപൊളിഞ്ഞ റോഡുകള്‍ നന്നാക്കിയെന്ന വാര്‍ത്ത ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു വി.ടി.


Also Read: നിയമസഭാ ജീവനക്കാരനെക്കൊണ്ട് കാല്‍ കഴുകിച്ച് കണ്ണന്താനം; വിവാദ വീഡിയോ കാണാം


‘വഴി മുട്ടിയ അമിത് ഷാ വഴി കാട്ടാന്‍ പിണറായി’ എന്നതലക്കെട്ടോടെയാണ് ബല്‍റാം പയ്യന്നൂരില്‍ റോഡ് നന്നാക്കിയെന്ന വാര്‍ത്ത ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ അമിത് ഷായുടെ വരവ് പ്രമാണിച്ച പയ്യന്നൂര്‍ ടൗണിലെ പൊട്ടിപ്പൊളിഞ്ഞ റോഡിന് ശാപമോക്ഷമാകും. റോഡിലെ കുഴിയടക്കാന്‍ മാരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.’ എന്നാണ് വാര്‍ത്തയിലുള്ളത്.

‘ഇന്നലെ രാത്രിയില്‍ തന്നെ പണി പൂര്‍ത്തിയാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ന് രാത്രിയോടെ കുഴികള്‍ പൂര്‍ണമായും അടയ്ക്കും’ എന്നും വാര്‍ത്തയിലുണ്ട്. നാളെയാണ് അമിത് ഷാ പയ്യന്നൂരിലെത്തുന്നത്. പരിപാടിയുടെ സുരക്ഷക്കായി ഗതാഗത നിയന്ത്രണമടക്കമുള്ള വന്‍ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.


Dont Miss: ‘മോദി ഞാനൊരു നടനാണ്, നിങ്ങളുടെ അഭിനയം എനിക്ക് മനസിലാക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്’; തനിക്ക് കിട്ടിയ ദേശീയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്ന് പ്രകാശ് രാജ്


അമിത് ഷായെ വരവേല്‍ക്കാന്‍ സര്‍ക്കാര്‍ റോഡുകള്‍ നന്നാക്കുന്നെന്ന ബല്‍റാമിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം തന്നെ ആയിരത്തിലധികം ലൈക്കുകളും നിരവധി ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

Advertisement