വണ്ടൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ. ജമാഅത്തെ ഇസ്‌ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ യാസീൻ അഹ്മദാണ് അറസ്റ്റിലായത്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യാസീൻ അഹ്മദ് വി.എസിനെ അധിക്ഷേപിച്ചത്. തുടർന്ന് ഡി.വൈ.എഫ്.ഐ മലപ്പുറം വണ്ടൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വര്‍ഗീയവാദി വര്‍ഗീയവാദി തന്നെയാണെന്നാണ് യാസീന്‍ അഹ്‌മദ് ഫേസ്ബുക്കില്‍ കുറിച്ചത്.
‘മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ച് ജയിച്ചവരാണെന്ന് പറഞ്ഞ, അപകടകരമായ മുസ്‌ലിം വിരുദ്ധ വര്‍ഗീയ വിഷം ചീറ്റി യോഗിക്കും അമിത് ഷായ്ക്കും തുടങ്ങി എല്ലാ വര്‍ഗീയവാദികള്‍ക്കും റെഫറന്‍സുകള്‍ നല്‍കിയ, എത്രയോ മക്കളെ അനാഥരാക്കിയ പല കൂട്ടക്കൊലകള്‍ക്കും നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് തീവ്രവാദി വി.എസ് കേരളം ഇസ്‌ലാമിക രാജ്യമാവാന്‍ കാത്തുനില്‍ക്കാതെ പടമായി, ആദരാഞ്ജലികള്‍,’ എന്നായിരുന്നു യാസീന്‍ അഹ്‌മദിന്റെ പോസ്റ്റ്.
പോസ്റ്റിന് പിന്നാലെ യാസീനും ഹമീദ് വാണിയമ്പലത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ വി.എസിനെതിരായ അധിക്ഷേപ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് യാസീന്‍ പിന്‍വലിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.