ബി.ജെ.പി വര്‍ഗ്ഗീയത ഉപയോഗപ്പെടുത്തി, കൊല്ലത്ത് പരനാറി പ്രയോഗം പരിശോധിക്കും: വി.എസ്
Daily News
ബി.ജെ.പി വര്‍ഗ്ഗീയത ഉപയോഗപ്പെടുത്തി, കൊല്ലത്ത് പരനാറി പ്രയോഗം പരിശോധിക്കും: വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th May 2014, 11:17 am

[] തിരുവന്തപുരം: തിരുവന്തപുരം: ബി.ജെ.പി നേടിയ വലിയ ജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും വര്‍ഗ്ഗീയതയെ ഉപയോഗപ്പെടുത്തിയാണ് ബി.ജെ.പി അധികാരത്തിലേറിയതെന്നും സംസ്ഥാന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ഇടിവ് സംഭവിച്ചെന്നും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. 2009 ലെ തെരഞ്ഞെടുപ്പില്‍ നിന്നും ഇരട്ടി സീറ്റ് ഇടതുപക്ഷത്തിന് നേടാനായെന്നും വി.എസ് പറഞ്ഞു.

കൊല്ലത്ത് എം.എ ബേബി പരാജയപ്പെട്ടത് പിണറായിയുടെ പരനാറി പ്രയോഗം കൊണ്ടാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. അത്തരം കാര്യങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തിരഞ്ഞെടുപ്പില്‍ തങ്ങളുടെ കുറ്റങ്ങളും കുറവുകളും പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അതു പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.