krishnapilla
തിരുവനന്തപുരം: സഖാവ് കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത കേസില്‍ സി.പി.എം പ്രവര്‍ത്തകരെ പ്രതിചേര്‍ത്തതില്‍ വന്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ തമ്മിലടിയുടെ ഭാഗമായാണ് പ്രതി ചേര്‍ക്കലെന്നും വി.എസ് പറഞ്ഞു. അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന്് നേരത്ത ചെന്നിത്തല പറഞ്ഞിരുന്നതായും വി.എസ് പറഞ്ഞു.

കേസില്‍ വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ലതീഷ് ചന്ദ്രനെയടക്കം ഉള്‍പെടുത്തി ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് നടപടിയെ ശരിവെച്ച് കൊണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പുറത്താക്കുകയും ചെയ്തിരുന്നു. ലതീഷിനെ കൂടാതെ ദീപു, രാജേഷ് രാജന്‍,  പി.സാബു, പ്രമോദ് എന്നിവരെയും സി.പി.എമ്മില്‍ നിന്നും ഡി.വൈ.എഫ്.വൈ യില്‍ നിന്നും പുറത്താക്കിയിരുന്നു. കേസന്വേഷണത്തില്‍ സത്യസന്ധതയില്ലെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.