എഡിറ്റര്‍
എഡിറ്റര്‍
വോള്‍വോ ക്രോസ് കണ്‍ട്രി എത്തി
എഡിറ്റര്‍
Monday 17th June 2013 3:40pm

volvo-dool

ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ ജര്‍മന്‍ കമ്പനികളുടെ ത്രികോണ മത്സരം അവസാനിപ്പിക്കാന്‍ കരുതി കൂട്ടി ഇറങ്ങിയിരിക്കുകയാണ് സ്വീഡിഷ് കമ്പനി വോള്‍വോ. ലക്ഷുറി കോംപാക്ട് ക്രോസ് ഓവറായ വി 40 ക്രോസ് കണ്‍ട്രിയെ കമ്പനി പുറത്തിറക്കി. സുരക്ഷയിലും സൗകര്യങ്ങളിലും മാത്രമല്ല വിലയിലും ആകര്‍ഷണീയതയുണ്ട് ക്രോസ് കണ്‍ട്രിയ്ക്ക്.
Ads By Google

150 ബിഎച്ച്പി  350 എന്‍എം ശേഷിയുള്ള രണ്ടു ലീറ്റര്‍ , അഞ്ചു സിലിണ്ടര്‍ , ഡീസല്‍ എന്‍ജിനാണ് വി 40 ക്രോസ് കണ്‍ട്രിയ്ക്ക് കരുത്തേകുന്നത്. മാന്വല്‍ മോഡുള്ള ആറു സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ ട്രാന്‍സ്മിഷനാണിതിന്.

ലീറ്ററിന് 16.81 കിമീ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു. 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് 9.3 സെക്കന്‍ഡ് ഇലക്ട്രിക് സണ്‍ റൂഫ് , ഏഴു എയര്‍ ബാഗുകള്‍ , എല്‍ഇഡി ലാംപുകള്‍ , സണ്‍ റൂഫ് , റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ , ക്രൂസ് കണ്‍ട്രോള്‍ എന്നിവയുണ്ട്.

ബിഎംഡബ്ല്യു എക്‌സ് വണ്‍ , ഔഡി ക്യു ത്രീ , മെഴ്‌സിഡീസ് ബെന്‍സ് ബി ക്ലാസ് എന്നീ മോഡലുകള്‍ക്ക് എതിരാളിയായ വി 40 ക്രോസ് കണ്‍ട്രി ഇറക്കുമതി ചെയ്താണ് വില്‍പ്പനയ്‌ക്കെത്തുന്നത്. ഒറ്റ വേരിയന്റേയുള്ളൂ.  28.50 ലക്ഷം രൂപയാണ്.

ഡല്‍ഹിയിലെ എക്‌സ്!ഷോറൂം വില. നിലവില്‍ 70 ബുക്കിങ് ലഭിച്ച ക്രോസ് കണ്‍ട്രിയ്ക്ക് ഈ വര്‍ഷം  120 എണ്ണം വില്‍പ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലെ പാരീസ് മോട്ടോര്‍ ഷോയില്‍ പുറത്തിറങ്ങിയ വി 40 ക്രോസ് കണ്‍ട്രി പ്രീമിയം ഹാച്ച് ബാക്കായ വി 40 യുടെ ഓഫ് റോഡര്‍ ലുക്കുള്ള പതിപ്പാണ്. ഡേ ടൈം റണ്ണിങ് എല്‍ഇഡികള്‍ ,  റൂഫ് റയിലുകള്‍, സ്‌കിഡ് പ്ലേറ്റുള്ള മുന്‍ പിന്‍ ബമ്പറുകള്‍ , സൈഡ് സില്ലുകള്‍ , ഹണി കോംപ് ഗ്രില്‍ ,  40 മിമീ അധിക ഗ്രൗണ്ട് ക്ലിയറന്‍സ് (173 മിമീ ) എന്നിവയാണ് ഹാച്ച്ബാക്കില്‍ നിന്നുള്ള പ്രധാന വ്യത്യാസങ്ങള്‍ .

ബിഎംഡബ്ല്യു എക്‌സ് വണ്‍ , ഔഡി ക്യു ത്രി , എന്നീ മോഡലുകള്‍ക്ക് എതിരാളിയായി വോള്‍വോ  വി 40 ക്രോസ് കണ്‍ട്രി ഇന്ത്യയിലെത്തി.

വോള്‍വോ ഇന്ത്യ എംഡി തോമസ് എന്‍ബരി , മാര്‍ക്കറ്റിങ് ഡയറക്ടര്‍ സുദീപ് നാരായണ്‍ എന്നിവര്‍ വി 40 ക്രോസ് കണ്‍ട്രിയ്‌ക്കൊപ്പം.

Advertisement