ഓഫറുകളില്‍ മാറ്റം വരുത്തി വോഡഫോണും; 179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും ഇന്റര്‍നെറ്റും
Tech
ഓഫറുകളില്‍ മാറ്റം വരുത്തി വോഡഫോണും; 179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും ഇന്റര്‍നെറ്റും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th December 2017, 5:00 pm

ടെലികോം സേവനരംഗത്തെ കിടമത്സരം തുടരുന്നു. ജിയോയുടെ വരവോടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന ഇതര ടെലികോം കമ്പനികള്‍ നിരന്തരം ഓഫര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതാ വോഡഫോണും വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ പുതിയ ഓഫര്‍ അവതരിപ്പിക്കുന്നു.

വോഡഫോണിന്റെ ഏറ്റവും പുതിയ ഓഫര്‍ പ്രകാരം 179 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഡേറ്റയും കോളുകളും ലഭിക്കും. എന്നാല്‍ അണ്‍ലിമിറ്റഡ് സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരിക്കും. 179 പ്ലാനിന്റെ കാലാവധി 28 ദിവസമാണ്.

ഈ ഓഫര്‍ പ്രകാരം 28 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് 2ജി ഡേറ്റയാണ് ലഭിക്കുക. 4ജി, 3ജി ഡേറ്റ ലഭിക്കില്ല. ഇതിനു പുറമെ അണ്‍ലിമിറ്റഡ് കോളുകള്‍ക്കും നിയന്ത്രണമുണ്ട്.

ദിവസം 250 മിനിറ്റും ആഴ്ചയില്‍ 1000 മിനിറ്റുമാണ് കോള്‍ പരിധി. ഇതിനു മുകളിലുള്ള കോളുകള്‍ മിനിറ്റിന് 30 പൈസ നിരക്കില്‍ വരിക്കാരില്‍ നിന്നും ഈടാക്കും. 28 ദിവസ കാലാവധിയില്‍ 300 നമ്പറുകളിലേക്ക് മാത്രമാണ് വിളിക്കാന്‍ സാധിക്കുക.