കളങ്കാവല്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മമ്മൂട്ടി നല്‍കിയ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വലിയ ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നല്‍കിയ അഭിമുഖമായതുകൊണ്ട് ആരാധകള്‍ ഏറെ സന്തോഷത്തിലാണ്. നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയായിരുന്നു അവതാരിക. അഭിമുഖത്തിന്റെ പല ഭാഗങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചു.
കളങ്കാവല്‍ സിനിമയിലെ ഓരോ ക്യാരക്‌റ്റേഴ്‌സും വളരെ പ്രധാനപ്പെട്ടവയാന്നെന്നും അതുപോലെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ക്യാരക്ടര്‍ ആണ് സിഗരറ്റ് എന്നും മമ്മൂട്ടി പറഞ്ഞു. സിഗരറ്റ് വായിലേക്കു വെക്കുന്ന ഒരു ഷോട്ട് ആയിരുന്നു ഡയറക്ടര്‍ പറഞ്ഞത് എന്നാല്‍ അതിനെ മറ്റൊരു രീതിയിലേക്ക് കൊണ്ടുപോയതെങ്ങനെ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.
‘ഒരു ആക്ടര്‍ ക്യാരക്ടര്‍ ഇമ്പ്രൂവ് ചെയ്യണമെങ്കില്‍ ഒരു സംവിധായകന്‍ പറയുന്നതിലുപരി സ്വയം ആ കഥാപാത്രം എന്താണെന്ന് മനസിലാക്കി അതില്‍ തന്റേതായ ഒരു കയ്യൊപ്പു കൊണ്ടുവരണം. അങ്ങനെ ഉള്ളപ്പോള്‍ മാത്രമേ ആ കഥാപാത്രം അതിന്റെ പൂര്‍ണതയിലെത്തുകയുള്ളു’ മമ്മൂട്ടി പറഞ്ഞു.
സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത കുറെ കാര്യങ്ങള്‍ ഒരു കഥാപാത്രമായി മാറുമ്പോള്‍ നല്‍കണമെന്നും അങ്ങനെ തന്റേതായ രീതിയില്‍ ആ ക്യാരക്ടര്‍ ഇമ്പ്രൂവ് ചെയ്യാന്‍ വേണ്ടിയാണ് സിഗരറ്റ് വലിക്കുന്ന രംഗം താന്‍ ചെയ്തതെന്നും മമ്മൂട്ടി പറഞ്ഞു. അത് ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമായെന്നും മമ്മൂട്ടി കൂട്ടി ചേര്‍ത്തു.
എല്ലാ സിനിമയിലും പ്രധാന കഥാപാത്രങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന അല്ലെങ്കില്‍ പ്രധാന കഥാപാത്രമായി മാറുന്ന ഒന്നുണ്ടാകും ഈ സിനിമയിലും അത്തരം ഒരു കഥാപാത്രമുണ്ടെന്നും സിഗരറ്റ് ആണ് കളങ്കാവല്‍ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമെന്നും അദ്ദേഹം പറഞ്ഞു.
a particular shorts show so many short stories’എന്ന് പറയുംപോലെ എല്ലാ ഷോര്‍ട്ടിലും എന്തെങ്കിലും ഒരു സ്റ്റോറി ഉണ്ടാകും അത്തരം ഒരു ഷോട്ട് ആണ് സിഗരറ്റ് വലിക്കുന്ന ഷോട്ടെന്നും മമ്മൂട്ടി പറഞ്ഞു. കളങ്കാവല്‍ സിനിമയില്‍ മുഖ്യ വേഷം തന്നെയാണ് കത്തിയെരിയുന്ന സിഗരറ്റിനുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 5 ന് തിയേറ്ററില്‍ എത്തുന്ന സിനിമയില്‍ മമ്മൂട്ടി പ്രതിനായകനും വിനായകന്‍ നായകനും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ജിതിന്‍.കെ.ജോസ്് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയന്‍, ഗായത്രി അരുണ്‍, മേഘ തോമസ്, ശ്രുതി രാമചന്ദ്രന്‍, ധന്യ അനന്യ, അസീസ് നെടുമങ്ങാട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Content Highlight: Mammootty talks about the movie Kalamkaaval and the characters