എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫ് നിയമിച്ച കമ്മീഷനാണ്; കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്നും വി.എം സുധീരന്‍
എഡിറ്റര്‍
Thursday 9th November 2017 12:35pm

 

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതീവ ഗുരുതരമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എംസുധീരന്‍. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ അന്വേഷിച്ച കേസ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് അതീവ ഗുരുതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത്.


Also Read: മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി ചൂഷണം ചെയ്തു; റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ഉന്നയിച്ച കാര്യങ്ങള്‍ ഇവ


യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ വച്ച കമ്മിഷനാണെന്നും അതിനാല്‍ തന്നെ കമ്മിഷന്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ അതീവ ഗുരുതരമാണെന്നും സുധീരന്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് നേതാക്കളുടെ പേരുകളും അവര്‍ക്കെതിരെ ലൈംഗികാരോപണങ്ങളും ഉന്നയിക്കപ്പെട്ട സാഹചര്യത്തിലാണ് സുധീരന്റെ പ്രതികരണം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുതിര്‍ന്ന നേതാക്കളായ ആര്യാടന്‍ മുഹമ്മദ്, കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ ലൈംഗികാരോപണം റിപ്പോര്‍ട്ടിലുണ്ട്. സരിതയുടെ പരാതികള്‍ എന്ന നിലയിലാണ് കത്തില്‍ പരാമര്‍ശിക്കപ്പെട്ടവരുടെയും സരിത നേരിട്ട് പരാതി നല്‍കിയവരെയും കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍പ്പെടുത്തിയിട്ടുള്ളത്.


Dont Miss: ജയ് ഹിന്ദ് രവീ നിങ്ങള്‍ മലര്‍ന്ന് കിടന്ന് തുപ്പരുത്; നിങ്ങളെ സല്ല്യൂട്ട് ചെയ്ത നിമിഷങ്ങളോര്‍ത്ത് സൈനികര്‍ ലജ്ജിക്കുന്നുണ്ടാകും; മേജര്‍ രവിക്കെതിരെ എം എ നിഷാദ്


ഈ സാഹചര്യത്തിലാണ് സുധീരന്‍ വിഷയം ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം സര്‍ക്കാര്‍ റിപ്പോര്‍ട്ട് തിരുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ജി.ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.

Advertisement