തിരുവനന്തപുരം: ദേശീയചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ നീക്കത്തിനെതിരെ വിമര്‍ശനവുമായി വി.എം സുധീരന്‍.
ഏറ്റവും നല്ലൊരുകാര്യം എങ്ങനെ മോശമായി നടത്താമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനി കാണിച്ചു തന്നെന്ന് സുധീരന്‍ പറഞ്ഞു.
രാഷ്ട്രത്തലവനില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ നിറഞ്ഞ മനസോടെ ദല്‍ഹിയിലെത്തിയ പുരസ്‌കാര ജേതാക്കളെ തീര്‍ത്തും നിരാശപ്പെടുത്തിയത് മാര്‍പ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ്. എന്തിന്റെ പേരിലായാലും ഇത്തരത്തിലൊരു സ്ഥിതിവിശേഷം ഉണ്ടാക്കരുതായിരുന്നെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സിനിമാലോകത്ത് നിന്നടക്കം ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഏറെക്കാലമായി ധാര്‍ഷ്ട്യമാണെന്നും യേശുദാസും ജയരാജും മറ്റുള്ള കലാകാരന്‍മാര്‍ക്ക് മാതൃകയാകേണ്ടവരായിരുന്നുവെന്നും ചലചിത്ര അക്കാദമി ചെയര്‍മാനായ കമല്‍ ഇന്ന് പ്രതികരിച്ചിരുന്നു.
Read more: ‘സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ പേരില്‍ എന്നെ നല്ല ഒന്നാന്തരം തെറിപറഞ്ഞയാളാണ്’ ജോയ് മാത്യുവിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ഡോ. ബിജുവിന്റെ കിടിലന്‍ മറുപടി
ചടങ്ങില്‍ പങ്കെടുത്ത യേശുദാസിന്റേയും ജയരാജിന്റേയും നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും സനല്‍കുമാര്‍ ശശിധരനും സംവിധായകന്‍ റസൂല്‍ പൂക്കുട്ടിയും നജീം കോയയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ദേശീയ പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ മന്ത്രി സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവിയും രംഗത്തെത്തിയിരുന്നു. ഞാന്‍ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്ന സ്മൃതി ഇറാനിയുടെ ധാര്‍ഷ്ട്യം തെറ്റാണെന്നും ഒരു മന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ പതിനൊന്നു പേര്‍ ഒഴികെയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ഉപരാഷ്ട്രപതിയോട് ആവശ്യപ്പെടേണ്ടത് സ്മൃതി ഇറാനിയുടെ കടമയായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞിരുന്നു.
ഏറ്റവും നല്ലൊരുകാര്യം എങ്ങനെ മോശമായി നടത്താം- ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് വിവാദമാക്കിയതിലൂടെ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനി കാണിച്ചു തന്നത് ഇതാണ്. എന്തിന്റെ പേരിലായാലും ഇത്തരത്തിലൊരു സ്ഥിതിവിശേഷം ഉണ്ടാക്കരുതായിരുന്നു.
രാഷ്ട്രത്തലവനില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ നിറഞ്ഞ മനസോടെ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്ന രാജ്യത്തിന്റെ അഭിമാന ഭാജനങ്ങളായ പുരസ്‌കാര ജേതാക്കളെ തീര്‍ത്തും നിരാശപ്പെടുത്തിയത് മാര്‍പ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ്
