വാഹനാപകടത്തില്‍ വ്‌ളോഗര്‍ ജുനൈദ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th March 2025, 10:48 pm
മലപ്പുറം: തൃക്കലങ്ങോട് മരത്താണിയില്‍ ബൈക്ക് മറിഞ്ഞ് വ്‌ളോഗര്‍ ജുനൈദ് (32)മരിച്ചു. റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല ഹംസയുടെ മകനാണ് ജുനൈദ്. ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 6.20ഓടെയാണ് അപകടമുണ്ടായത്.


