ഉക്രൈനെതിരായ യുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരന്റെ കുടുംബത്തിന് ഓര്‍ഡര്‍ ഓഫ് കറേജ് പുരസ്‌കാരം കൈമാറി വ്‌ളോഡിമര്‍ പുടിന്‍
World News
ഉക്രൈനെതിരായ യുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരന്റെ കുടുംബത്തിന് ഓര്‍ഡര്‍ ഓഫ് കറേജ് പുരസ്‌കാരം കൈമാറി വ്‌ളോഡിമര്‍ പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd August 2025, 11:19 am

വാഷിങ്ടണ്‍: ഉക്രൈനെതിരായ യുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരന്റെ സ്മരണയ്ക്കായി യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന് ധീരതയ്ക്കുള്ള മെഡല്‍ കൈമാറി വ്‌ളോഡിമര്‍ പുടിന്‍. സി.ഐ.എ ഡെപ്യൂട്ടി ഡയറക്ടര്‍ ജൂലിയന്‍ ഗാലിനയുടെ മകന്‍ മൈക്കല്‍ ഗ്ലോസിന്റെ സ്മരണാര്‍ത്ഥമാണ് പുടിന്‍ റഷ്യന്‍ പൗരന്മാരുടെ നിസ്വാര്‍ത്ഥ ധീരതയെ അംഗീകരിക്കുന്ന ഓര്‍ഡര്‍ ഓഫ് കറേജ് കൈമാറിയത്.

gloss

2023ലാണ് ഗലിനിയയുടെ മകന്‍ മൈക്കല്‍ ഗ്ലോസ് വീട് റഷ്യയില്‍ എത്തിയത്. തുടര്‍ന്ന് മകന്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നുവെന്ന് പിതാവ് വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞിരുന്നു. 2024 ഏപ്രില്‍ നാലിന് റഷ്യയിലെ ഡൊണെറ്റക്‌സ് പീപ്പിള്‍സ് റിപ്പബ്ലിക്കില്‍ വെച്ചാണ് ക്ലോസ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കിയ റഷ്യന്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.

പീരങ്കി ആക്രമണത്തില്‍ പരിക്ക് പറ്റിയ സഹ സൈനികനെ സഹായിക്കാന്‍ ഓടുന്നതിനിടെയാണ് ഗ്ലോസ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗ്ലോസിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ ഡിസംബറില്‍ യു.എസിലേക്ക് തിരിച്ചയക്കുകയും ജന്മനാട്ടില്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു.

ഗ്ലോസിന്റെ കുടുംബത്തിന് വിറ്റ്‌കോഫ് മെഡല്‍ കൈമാറിയപ്പോള്‍ ഭര്‍ത്താവിനൊപ്പം ഗലീന വികാരതീതയായിരുന്നെന്ന് ഒരു സി.ഐ.എ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2018ല്‍ മയക്കുമരുന്ന് അമിതമായി കഴിച്ചാണ് സ്വന്തം മകന്‍ ഗ്ലോസിനെ നഷ്ടപ്പെട്ടതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

21 വയസുകാരനായ മൈക്കല്‍ ഗ്ലോസ് സമപ്രായക്കാരായ മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ വിശദാംശങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഗ്ലോസിന്റേതെന്ന് കരുതുന്ന ഒരു റഷ്യന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച് വിവരങ്ങള്‍ പ്രകാരം ഒരു മള്‍ട്ടി പോളാര്‍ ലോകത്തിന്റെ പിന്തുണക്കാരനായാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്.

അതായത് ലോകത്തിലെ സര്‍വ്വാധിപതിയായി ഒരു രാജ്യം മാത്രം മാറുന്നതില്‍ നിന്ന് വ്യത്യസ്തമായി ലോകം ക്രമത്തിന്റെ നിയന്ത്രണം ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നല്‍കണമെന്ന് ചിന്തിക്കുന്ന ആശയമാണ് മള്‍ട്ടിപൊളാര്‍.

ലോക ക്രമം അമേരിക്കയുടെ കൈകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനെ ഗ്ലോസ് എതിര്‍ത്തിരുന്നു. അതിലുപരി ഫാസിസത്തെ എതിര്‍ക്കുന്ന ഫലസ്തീനിനെയും റഷ്യയെയും യുവാവ് പിന്തുണച്ചു. ഗസയില്‍ ഇസ്രഈല്‍ അധിനിവേശത്തിന് മാതൃരാജ്യമായ അമേരിക്ക നല്‍കുന്ന പിന്തുണയില്‍ പലപ്പോഴും ഗ്ലോസ് അതൃപ്തി പ്രകടിപ്പിച്ചു.

Content Highlight: Vladimir Putin awards US special envoy Steve Witkoff medal for bravery in memory of American killed in war against Ukraine