എഡിറ്റര്‍
എഡിറ്റര്‍
സാനിയ മിര്‍സയെ നായികയാക്കി വി.കെ പ്രകാശ്
എഡിറ്റര്‍
Sunday 10th March 2013 1:22pm

നവതരംഗ സിനിമകളിലൂടെ മലയാളികളെ കയ്യിലെടുത്ത വി.കെ.പ്രകാശിന്റെ അടുത്ത ചിത്രത്തില്‍ നായികയായി എത്തുന്നത് ടെന്നീസ് താരം സാനിയ മിര്‍സ! പക്ഷേ ഒരു ചെറിയ വ്യത്യാസം മാത്രം, ഒരു പരസ്യചിത്രത്തിലാണ് സാനിയ വി.കെ.പിയുടെ മുന്നില്‍ അഭിനയിക്കുന്നത്.

Ads By Google

വി.കെ പ്രകാശിനൊപ്പം പരസ്യസംവിധായകന്‍ പദ്മസൂര്യയും പ്രൊജക്ടില്‍ ഒപ്പമുണ്ട്. നേരത്തേ വി.കെ.പിയുടെ  നത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചിരുന്നു.

പുതിയ പരസ്യചിത്രത്തില്‍ സംവിധായകന്റെ വേഷത്തില്‍ നിന്നും അഭിനേതാവിന്റെ വേഷത്തിലാണ് പദ്മസൂര്യ എത്തുന്നത്. രണ്ട് ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങില്‍ വി.കെ.പിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നാണ് പദ്മസൂര്യ പറയുന്നത്.

നേരത്തേ നിരവധി പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത പദ്മസൂര്യ  ആദ്യമായാണ് പരസ്യചിത്ത്രില്‍ അഭിനയിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള യുവാവായാണ് പദ്മസൂര്യ ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തില്‍ സാനിയ മിര്‍സയുടെ വേഷത്തെ കുറിച്ചുള്ള വിവരം ലഭ്യമല്ല.

ഗുസാരിഷ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ഛായാഗ്രാഹകനായ സുദീപ് ചാറ്റര്‍ജിയും പരസ്യചിത്രത്തില്‍ വി.കെ.പിക്കൊപ്പമുണ്ട്.

Advertisement