വി.കെ ഇബ്രാഹിം കുഞ്ഞിന് കര്‍ശന ഉപാധികളോടെ ജാമ്യം
Kerala News
വി.കെ ഇബ്രാഹിം കുഞ്ഞിന് കര്‍ശന ഉപാധികളോടെ ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th January 2021, 2:39 pm

കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

വി. കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.

മുസ്‌ലിം എജുക്കേഷന്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി അറിയിച്ചത്. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്നായിരുന്നു കോടതി പറഞ്ഞത്.

ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങളും പരസ്പര വിരുദ്ധമാണെന്ന് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

നേരത്തെ വി. കെ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഉന്നത ബന്ധമുള്ള ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതി അന്ന് ജാമ്യാപേക്ഷ തള്ളിയത്.

നവംബര്‍ 26നാണ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VK Ibrahim Kunju got bail from Highcourt in Palarivattom over bridge scam